ഇന്ത്യൻ ഭരണഘടന ജനാധിപത്യത്തെ മുൻനിർത്തി ന്യൂനപക്ഷങ്ങൾക്ക് പല ആനുകൂല്യങ്ങൾ നൽകിയ കൂട്ടത്തിൽ സാമൂഹിക ഉന്നമനത്തിനായി സംഘടന രൂപീകരണത്തിനുള്ള അവകാശം നൽകിയത്,ജനാധിപത്യത്തിൽ അവരുടെ ന്യൂനതകൾ കുറച്ചു കൊണ്ടുവരാനും,ഉപരിതലത്തിലേക്ക് ഉയർന്നു വരാനും,അവരുടെ ഐഡന്റിറ്റി നിലനിർത്തിക്കൊണ്ടു തന്നെ അവകാശങ്ങൾ നേടിയെടുക്കാനാണ്.
മുസ്ലിം രാഷ്ട്രീയവും ഇസ്ലാമിക രാഷ്ട്രീയവും വ്യത്യാസപ്പെടുന്നതും അതിലൂടെ തന്നെയാണ്.
മുസ്ലിം രാഷ്ട്ട്രീയത്തിൽ ഒരു ജനാധിപത്യ രാജ്യത്തു മുസ്ലിമായി തന്നെ നിലകൊള്ളാനും ഭരണഘടന നൽകുന്ന സംരക്ഷണത്തിൽ മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള അവസരവും നല്കുന്നതാണെങ്കിൽ , ഇസ്‌ലാമിക രാഷ്ട്രീയത്തിൽ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങൾ മറ്റുള്ളവ പോലെ ശരിയാണെന്നു വരുത്തി തീർക്കാനോ,മറ്റുള്ളവയെക്കാൾ മികച്ചതാണെന്ന് പ്രചരിപ്പിക്കാനോ ആണ് മുൻ‌തൂക്കം നൽകുന്നത്. ഇത് സംഘപരിവാരം ഹിന്ദുത്വ എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഫാസിസത്തിൽ നിന്നും വിഭിന്നമല്ല.
അവരെ ജനാധിപത്യത്തിൽ ഒറ്റപ്പെടുത്തണം. ഐഡന്റിറ്റി പൊളിറ്റിക്സിന് പേര് കേട്ട ഹാദിയയുടെ സ്വാതന്ത്ര്യത്തിനു പോരടിച്ചവർ തന്നെയാണ്തന്നെയാണ്, ഐഡന്റിറ്റി പൊളിറ്റിക്സിന്റെ മറപറ്റി തങ്ങളുടെ ആശയം അടിച്ചേല്പിക്കാനും,എതിരഭിപ്രായമുള്ളവരെ ഇല്ലായ്മ ചെയ്യാനുംചെയ്യാനും,പ്രതികരിച്ചവരെ തുടച്ചു നീക്കാനും അക്രമത്തിലൂടെ ശ്രമിക്കുന്നത്. അത് പൊതുജനം തിരിച്ചറിയണം. അവരുടെ ഭീകരതയുടെ നിഴൽ ആശയത്തിന്റെ വെളിച്ചം കൊണ്ട് തന്നെ ഇല്ലായ്മ ചെയ്യണം.

Post a Comment

أحدث أقدم