
"തിങ്കളാഴ്ച കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പ്രമാണിച്ച് നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്."
http://www.mathrubhumi.com/news/kerala/sfi-activist-stabbed-to-death-at-maharaja-s-college-1.2936091
മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നതാണിത്. ഇതിൽ പറയുന്നത് സത്യമാണെന്നു കരുതുക, ,കേവലം പോസ്റ്ററുകൾ ഒട്ടിക്കുന്നതിലുള്ള തർക്കത്തിന് മുൻ നിർത്തി സമൂഹത്തിൽ അക്രമികളുടെ നേതൃത്വത്തിൽ ഒരു മനുഷ്യനെ ഇല്ലായ്മ ചെയ്യാൻ പാകത്തിന് വളർന്നു നിൽക്കുന്ന അസഹിഷ്ണുതയുടെ ഉറവിടം എന്താണെന്നു ചിന്തിക്കേണ്ടതുണ്ട്. എന്തിന്റെ പുറമെയാണിവർ ഇത്തരം ജനാധിപത്യ വിരുദ്ധത പരസ്യമായി പച്ചക്ക് കാണിക്കാൻ ധൈര്യപ്പെടുത്തുന്നത്?
സമൂഹം കറുപ്പിനെ തിരിച്ചറിയേണ്ടതുണ്ട്. സമൂഹത്തിനെ തന്നെ മയക്കുന്ന കറുപ്പിനെ.
Post a Comment