എന്റെ സ്ഥിരം ഉള്ള ഒരു ഹോബ്ബി ആണ്.
എന്താണെന്നു വച്ചാൽ എന്നും വിക്കിപീഡിയയിൽ റാൻഡം ആയി ഒരു ആർട്ടിക്കിൾ ഹോംപേജിൽ ഇട്ടിട്ടുണ്ടാവും. കേട്ടിട്ട് പോലുമില്ലാത്ത ആരും അറിഞ്ഞിട്ട് പോലുമില്ലാത്ത എന്തിനെയെങ്കിലും കുറിച്ചാവും. ചിലപ്പോ ഒരു തരത്തിലും ഒരുപകാരവും ഒരറിവും തരാത്തത്. പക്ഷെ വായിക്കുമ്പോൾ,എന്തെന്നില്ലാത്ത ഒരുഉണർവാണ് ,പുതുമയോടുള്ള ഒരു ആകാംഷയാണ്. പരസ്പര ബന്ധമില്ലാത്ത ഒരുപാട് കാര്യങ്ങൾ അറിഞ്ഞാലുള്ള ഒരു ഗുണം എന്താണെന്നു വച്ചാൽ ,അവയെ പരസ്പരം ബന്ധിപ്പിച്ചു ഓർമയിൽ നിർത്താൻ നമ്മളെപ്പോഴും ശ്രമിച്ചുകൊണ്ടേ ഇരിക്കും. അതുകൊണ്ടെന്താണെന്നു വച്ചാൽ,നമ്മളത് ഒരുപാട് സമയം ഓർത്തിരിക്കും. എന്നാൽ, അറിയുന്ന,പരസ്പര ബന്ധമുള്ള കാര്യങ്ങളെ കുറിച്ച് എത്ര വായിച്ചാലും ഓര്മ നിക്കാത്തതു ഈ ആകാംഷ കുറവായതു കൊണ്ടാണ്. ഒരു നിഗമനം മാത്രമാണ്.

ഇതിനു പുറമെ,വേറെ അറിയാൻ കഴിയുന്ന ഒരു കാര്യം,ഓരോ ദിവസത്തെ ഡേറ്റ് ഇൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ട്,ആരൊക്കെ ജനിച്ചിട്ടുണ്ട് ,ആരൊക്കെ മരണപെട്ടു എന്ന ഒരു ലിസ്റ്റും കിട്ടും. അതും ഒരു രസമാണ്.
ഇടക്കൊന്നു ശ്രമിച്ചു നോക്ക്.

Post a Comment

Previous Post Next Post