1990 സെപ്റ്റംബർ 25 നായിരുന്നു, ഇന്ത്യയിൽ വർഗീയ കലാപത്തിന്റെ വിത്തിടാനായി,അദ്വാനിയുടെ നേതൃത്വത്തിൽ ബാബരി മസ്ജിദ് നില്കുന്നിടത്തു,അത് പൊളിച്ചു രാമ ക്ഷേത്രം നിർമ്മിക്കണം എന്ന ആഹ്വാനവുമായി ബിജെപി,ദൾ ,സംഘപരിവാർ ഒക്കെ രാമരഥ യാത്ര ഗുജറാത്തിൽ നിന്ന് തുടങ്ങിയത്.

ഇന്ത്യയിൽ കാലങ്ങളായി വർഗീയതയും ജാതീയതയും വിഭജിച്ചു നിർത്തിതന്നെ,ഒരുമ എന്ന സാങ്കല്പിക അടിസ്ഥാനത്തിലാണ് സെക്കുലർ എന്ന ആശയം കോൺഗ്രസ് ഉണ്ടാക്കിയെടുത്തത്. ഒരു പരിധി വരെ അത് കലാപങ്ങൾ കുറച്ചു. ഇന്ദിര ഗാന്ധിയാണ് അത് ഇന്ത്യയുടെ ഭരണഘടനയിൽ എഴുതി ചേർത്തത്,പക്ഷെ അതെന്താണെന്നു കൃത്യമായ നിർവചനം കൊടുക്കാതെ ആയിരുന്നു. ഹിന്ദു ഹിന്ദുവായി തന്നെ,മുസൽമാൻ മുസൽമാനായി തന്നെ,പരസ്പരം നിങ്ങളുടെ മതങ്ങളെ ബഹുമാനിക്കണം എന്നായിരുന്നു അതിന്റെ ഒരു പുറം വചനമെങ്കിലും, എന്റെ മതത്തിന്റെ കാര്യം നീ നോക്കണ്ട,നിന്ടെ ഞാനും നോക്കില്ല എന്ന ഒരു തരാം അഡ്ജസ്റ്റ്മെന്റ് ആയിരുന്നു അത് യഥാർത്ഥത്തിൽ. ഇങ്ങനെ മത ദ്രുവീകരണത്തിന്റെ ഒരു വൃത്തികെട്ട അവസ്ഥയിൽ, രണ്ടു മതസ്ഥർക്കിടയിലും ആഭ്യന്തര കലഹങ്ങൾ കൂടി വന്നെന്നതാണ് വാസ്തവം.

ഇസ്ലാമിക നിയമങ്ങളിൽ അധപതിച്ചു പോകുന്ന സ്ത്രീജനങ്ങളും,അടിച്ചേൽപ്പിക്കപ്പെടുന്ന കുട്ടികളുടെ ബാല്യവും ഒരു പക്ഷത്താണെങ്കിൽ, മറുപക്ഷത് സവർണ്ണരുടെ വിളയാട്ടമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നതിനു ശേഷം,ഭൂരിഭാഗം സവർണരും അതിലെ നേതാക്കളും പ്രവർത്തകരുമായതിനാൽ, സാധാരണകാരനെന്നും കോൺഗ്രസുകാർ ഒരു ഖദറിട്ട സവർണ്ണൻ തന്നെ ആയിരുന്നു. പക്ഷെ സവർണനെ എതിർത്താൽ,കോൺഗ്രസിനെ എതിർത്ത പോലെയാണ്,കോൺഗ്രസിനെ എതിർത്താൽ ഗാന്ധിയെയും നെഹ്രുവിനെയും എതിർത്ത പോലെ ആക്കും,അത് രാജ്യദ്രോഹവും ആക്കും. ഇന്ന് ബിജെപി തുടരുന്ന അതെ ദേശീയത മോഡൽ.

കോൺഗ്രസിലെ പല സോഷ്യലിസ്റ് ചിന്തകരും,മതങ്ങൾക്ക് പ്രസക്തി കൊടുക്കാത്തവർ ആയിരുന്നു. അതിൽ പ്രമുഖരാണ് ജവഹർലാൽ നെഹ്രുവും,മുഹമ്മദലി ജിന്നയും ഒക്കെ. അവരെ പിന്തുണച്ച ചിലരാകട്ടെ കോൺഗ്രസ്സിലെ സവര്ണരെ എതിർക്കുകയും ചെയ്തിരുന്നു.

ഈ അവസ്ഥയാണ് അദ്വാനിയെ പോലുള്ള വർഗീയ വിഷങ്ങൾ ഇന്ത്യൻ ദേശീയത എന്ന പേരിൽ പൊക്കി കൊണ്ടുവന്നു തീയിട്ടത്. അതാകട്ടെ സവർണരുടെ ഇടയിൽ സോഷ്യലിസ്റ്-കമ്മ്യൂണിസ്റ്റ് ചിന്താഗതി ബേധമില്ലാതെ എല്ലാവരെയും കാട്ടുതീപോലെ ബാധിച്ചു എന്നതാണ് സാരം. 

രണ്ടും കല്പിച്ചു, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയുടെ ഫലമായി ഉണ്ടായിരുന്ന കോൺഗ്രസ് വിരുദ്ധതയും കൂടി ചേർന്നപ്പോൾ,ഇന്ത്യയിൽ സവർണ്ണരുടെ സവർണ്ണ ബോധത്തെ,ഇന്ത്യയിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അല്ലാത്ത എല്ലാവരെയും ഹിന്ദു എന്ന നാമത്തിൽ ഒതുക്കാനും, അവര്ണനെയും,ആദിവാസികളെയും,മറ്റു ഗോത്രവിഭാഗങ്ങളെയും എല്ലാം അവർ ഹിന്ദുക്കളാണെന്നു തോന്നിപ്പിച്ചു ഒരു ഹിന്ദു സേന രൂപീകരിക്കലുമാണ് നടന്നത്. അതുകൊണ്ടു തന്നെ പല വിഭാഗങ്ങളും അവരുടെ ചരിത്രം (സവർണർ അവരോട് എന്ത് ചെയ്തു എന്നതുൾപ്പെടെ) മറക്കുകയും,ബാക്കിയുള്ളവ ഹൈജാക്ക് ചെയ്യപ്പെടുകയും ചെയ്തു. ഇനി ഇതിനെ രാഷ്ട്രീയവത്കരിച്ചു ഒരു ചാവേർപ്പാടാ ആകണമെങ്കിൽ കൃതൃമമായി ഒരു പൊതു താല്പര്യം ജനിപ്പിക്കണം. അവിടെയാണ് സവർണ്ണതയെ മറക്കാൻ കരണമാക്കികൊണ്ടു വർഗീയത ജനിപ്പിക്കുന്നത്. ഹിന്ദു മുസ്ലിം വർഗീയദ്രുവീകരണത്തിനു അപ്പോൾ തൊട്ടു വിത്തുപാകുകയും ചെയ്തു.

അത് രാജ്യമൊട്ടാകെ വിളംബരം ചെയ്ത ഏറ്റവും വലിയ നെറികേടാണ് യഥാർത്ഥത്തിൽ രാമ രഥ യാത്ര.

Post a Comment

أحدث أقدم