അറിയാഞ്ഞിട്ടു ചോദിക്കുകയാണ്, ഈ കരൾ മാർക്സിന്റെ മാർക്സിസവും,ലെനിന്റെ ലെനിനിസവും,സ്റ്റാലിന്റെ സ്റാലിനിസവും തുടങ്ങി ഗ്രാംഷി,മാവോ ഒട്ടനേകം വ്യക്തികളുടെയും വ്യത്യസ്ത വീക്ഷണങ്ങളെയാണല്ലോ അവരവരുടെ പേരുകളിൽ അറിയപ്പെടുന്ന സിദ്ധാന്തങ്ങൾ ആയി വന്നത്. ഇവരെല്ലാം എന്തായാലും പരസ്പരം ബന്ധപ്പെടുകയോ അല്ലെങ്കിൽ ഒരാൾ മറ്റൊരാളുടെ ആശയങ്ങൾ പഠിക്കുകയും വിമർശിക്കുകയും ചെയ്യാതെ ആവില്ലലോ ഇത്തരം ചിന്തകളിലെല്ലാം എത്തി ചേർന്നത്. അങ്ങനെയെങ്കിൽ ഇവരെല്ലാം ഈ പാർട്ടി മീറ്റിംഗുകളിൽ ആയിരിക്കുമോ പരസ്പരം ആശയങ്ങൾ ചർച്ച ചെയ്തിരുന്നത്?
അല്ല,പരസ്യമായി വിമർശനങ്ങൾ നേരിടേണ്ടി വന്നാൽ,പാർട്ടിയുടെ അടിത്തറ ഇളകുമെന്ന പേടി ഉള്ളതുകൊണ്ടാണല്ലോ,ഉൾപാർട്ടി ജനാധിപത്യം എന്ന രീതി കേഡർ പാർട്ടിയിൽ കൊണ്ടുവരുന്നത്. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ,ഒരുമനഷ്ടപ്പെടുന്നതും ,സംഘടിത രാഷ്ട്രീയ നീക്കങ്ങൾ ഫലാവാത്തവാതിരിക്കുകയും ചെയ്യാതിരിക്കാൻ വേണ്ടിയാണല്ലോ ഇതൊക്കെ ചെയുന്നത്.
അങ്ങനെ ഉൾപാർടി ചർച്ചകളിൽ ആണിവരുടെ അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ പറഞ്ഞിരുന്നതെങ്കിൽ,ഇവരൊക്കെ കുലംകുത്തികൾ അല്ലെ?
അല്ലാതെ എങ്ങനെയാണിവരുടെ പരസ്പര വിരുദ്ധമായ പല അഭിപ്രായങ്ങളായും പരസ്യമായി ലോക ജനത അറിയുന്നത്???

നോട്ട്: ചോദ്യത്തിന്റെ ഉള്ളടക്കം മനസിലാവുമെന്നു കരുതുന്നു. ഇവരെല്ലാം ഓരോ കാലത്തു ജീവിച്ചവർ,പരസ്പരം കണ്ടിട്ടില്ല,മിണ്ടിയിട്ടില്ല എന്നൊന്നും പറഞ്ഞു ന്യായീകരണത്തിനു മുതിരരുത്.

Post a Comment

أحدث أقدم