ഈയടുത്തു ഇറങ്ങിയ ഒരു പാട്ടാണ് ഫ്രീക്ക് പെണ്ണ്. മണിക്കൂറുകൾക്കുള്ളിൽ ഡിസ്‌ലൈക്ക് വാങ്ങികൂട്ടിയതിന്റെ മലയാളത്തിലെ റെക്കോർഡോക്കെ കിട്ടിയെന്ന് വേണമെങ്കിൽ പറയാം.
എന്താണ് ഇതിന്റെ ഒരു ആ ഇത് ?

ഒമർ ലുലുവിന്റെ,ഒരു അഡാർ ലവ് സിനിമയിലെ ആദ്യ ഗാനം പുറത്തു വന്നപ്പോൾ എന്തായിരുന്നു കോലാഹലം. ഷാൻ റഹ്മാന്റെ മ്യൂസിക്,വിനീത് ശ്രീനിവാസന്റെ ശബ്ദം. ആഹ്ഹ.
രണ്ടാമത്തെ പാട്ടായ ഫ്രീക്ക് പെണ്ണും ഷാൻ റഹ്മാനെയാണേയ്.
Malarvaadi Arts Club (2010), Thattathin Marayathu (2012), Thira (2013), Om Shanthi Oshaana (2014), Ormayundo Ee Mukham (2014), Aadu (2015),Oru Vadakkan Selfie (2015) Adi Kapyare Kootamani (2015), Vettah (2016), Jacobinte Swargarajyam (2016), Annmariya Kalippilaanu (2016), Godha (2017), and Velipadinte Pusthakam തുടങ്ങി അനേകം സിനിമകളിലെ അടിപൊളി പാട്ടുകൾ നിർമിച്ച വ്യക്തിയുടെ. ബാക്കി കൂടി കാണേണ്ടവർക്ക് ദാ ഇവിടെ നോക്കാം : https://en.wikipedia.org/wiki/Shaan_Rahman.

പിന്നെന്താണ് ഫ്രീക്ക് പെണ്ണ് ഇത്രേം ഡിസ്‌ലൈക്സ് വാങ്ങിക്കൂട്ടാനുള്ള കാരണം?
ഏറ്റവും ലഘുവായ ഉത്തരം : മലയാളി നെറ്റിസണ്സിന്റെ പുരുഷ മാനസിക ഫ്രസ്‌ട്രേഷൻ.
പാട്ടിന്റെ വരികൾക്ക് അർഥം പോരാ,നിലവാരം പോരാ എന്നൊക്കെ പറയുന്നവര് തന്നെയാണ്, സലിം കുമാറിന്റെ 'പലവട്ടം കാത്തു നിന്ന് ഞാൻ' ഒക്കെ ഇന്നും കേട്ട്ആസ്വദിക്കുന്നത്.

ചുരുക്കി പറഞ്ഞാൽ, പ്രിയവാര്യർ എന്ന നടിയോടുള്ള അടങ്ങാത്ത പൊരുത്തക്കേട്,ഫ്രസ്‌ട്രേഷൻ.
പ്രിയാ വാര്യയർ എന്ത് ചെയ്തു?
ആദ്യമായി അഭിനയിച്ച സിനിമ പോലും പുറത്തു വന്നിട്ടില്ല. ആകെ രണ്ട പാട്ട്. ചില പരസ്യങ്ങൾ,ചില ഫോട്ടോഗ്രാഫി ഷോട്ടുകൾ,ചില മാധ്യമ അഭിമുഖങ്ങൾ.
എങ്ങുനിന്നുമല്ലാത്ത ഒരു പെൺകുട്ടി പെട്ടെന്ന് സുപ്രഭാതത്തിൽ മലയാളി യുവത്വത്തിന്റെ പെൺപ്രതീകം ആയതിനോടുള്ള അടങ്ങാത്ത അമർഷം. എവിടെ നിന്നാണ് ഇത് വരുന്നത്?
ചെറിയ റോളുകൾ ഒക്കെ ചെയ്തു,പതിയെ പതിയെ കേറി വരണം - നസ്രിയയെ പോലെ എന്ന് വാദിക്കുന്നവർ ഒരു പക്ഷത്തു. ഒരുപാട് അനുഭവ ജ്ഞാനത്തോടെ കയറിവരണം - നയൻതാരയെ ഒക്കെ പോലെ എന്ന് മറുപക്ഷത്ത്.
അതായത് ഒന്നുകിൽ നീ കഷ്ട്ടപെട്ടു വേണം കേറി വരാൻ,അല്ലെങ്കിൽ അതിനൊക്കെ ഉള്ള ക്വാളിറ്റി ഉണ്ടെങ്കിൽ മതി. അല്ലെങ്കിൽ ട്രോളി കൊല്ലും. ട്രോളുകൊണ്ടു കണ്ടിട്ടുള്ള ഏറ്റവും വലിയ അസഭ്യങ്ങളിൽ ഒന്നാണിത്.

എന്തുകൊണ്ട് ഫ്രസ്‌ട്രേഷൻ?
പലർക്കും ഫാന്റസി ലവ് സ്റ്റോറികൾ ഇഷ്ടപ്പെടുന്നില്ല. മോഡേൺ ആറ്റിട്യൂട്ടിൽ നടക്കുന്ന പെണ്ണിനെ തന്നെ ഇഷ്ടമില്ല. പക്ഷെ ഇവരൊക്കെ ജസ്റ്റിൻ ബെയ്‌ബെരുടെ പാട്ടുകളൊക്കെ കേൾക്കും കേട്ടോ. ഹണീ സിംഗിന്റെ പാട്ടുകളും കേൾക്കും. അതിലെ ഫാന്റസികളെയൊന്നും ചോദ്യം ചെയ്യാൻ നിൽക്കാറില്ല. കാരണം അതിലെല്ലാം ആണ്കുട്ടിയോ ആണുങ്ങളോ ആണല്ലോ. പ്രിയയെ പോലുള്ള ഒരു പെണ്ണല്ലല്ലോ.
ഇനി ഡിസ്‌ലൈക്ക് അടിച്ച പെൺപുലികളും ഉണ്ട്. അവർക്കെലാം പാട്ടിന്റെ ലിറിക്സ് ആണ് ഇഷ്ട്ടപ്പെടാത്ത. നടക്കാത്ത കാര്യങ്ങളാണിതിൽ,ഇതൊന്നും റിയാലിറ്റി അല്ലെന്ന്. എന്താണ് റിയാലിറ്റി? മതത്തിന്റെയും ജാതിയുടെയും പണത്തിന്റെയും ബേസിസിൽ ആളെ നോക്കി പ്രേമിക്കുന്നതോ? അതോ ഇതൊക്കെ കാരണം ബന്ധങ്ങൾ വേർപെടുത്തേണ്ടി വരുന്നതോ?

ആധുനിക വികസിത കേരളത്തിലെ പുരോഗമന മലയാളിയുടെ പൊതുബോധത്തിൽ നിന്നുണ്ടായിട്ടുള്ള കേവല ഫ്രസ്‌ട്രേഷനുകളുടെ വലിയ ഒരു തെളിവാണ് പ്രിയ എന്ന പെണ്കുട്ടിയോടുള്ള ഈ അടങ്ങാത്ത അമർഷവും,അത് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ പാട്ടിലെ ഡിസ്‌ലൈക്കിൽച്ചെന്നു കലാശിക്കുന്നത്.

നോട്ട്: സ്വന്തം പാട്ട് പാടാൻ പോലും കോപ്പിറൈറ്റ് വെക്കണമെന്നൊക്കെ പറഞ്ഞ ഇളയരാജയെയും, പ്രണയഗാനങ്ങളിൽ ഫാന്റസി തീരെ കലർത്തത്തെ എ ആർ റഹ്മാന്റെ സംഗീതങ്ങളെയും നിരത്തി ആരും വരരുത്. ബ്ലീസ്‌.

യൂട്യൂബിലേ ഒരു കണക്ക് കൂടി ചേർക്കാം : ആ പാട്ടിനു ഇത് വരെ 7.3 മില്യൺ വ്യൂസ് കിട്ടിയിട്ടുണ്ട്. യൂട്യൂബിന്റെ ഒരു ആവറേജ് വച്ച് നോക്കിയാൽ, ഇത് വച്ച് ആ ഒരു പാട്ടിൻമേൽ മാത്രം 5.5 - 7.5 ലക്ഷം ഇന്ത്യൻ രൂപ പരസ്യം വഴി ലഭിച്ചിട്ടുണ്ടാവും എന്നതാണ്. ഒമറിനും ഷാനും എല്ലാം വേണ്ടത് കിട്ടുന്നുണ്ട്. ബാക്കിയുള്ളവർക്ക് വേണ്ടി ആ നിലവിളി ശബ്ദം ഒന്നിടൂ....


Post a Comment

أحدث أقدم