കൊച്ചി: ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. നമ്പി നാരായണൻ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച രാവിലെ 7.30-ന് ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം പ്രത്യേക പൂജകൾ നടത്തി. ക്ഷേത്രാങ്കണത്തിൽ ദേവസ്വം നൽകിയ സ്വീകരണയോഗത്തിൽ നീതിക്ക് വേണ്ടി താൻനടത്തിയ പോരാട്ടത്തിൽ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചു. തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ ഇത് രണ്ടാം തവണയാണ് താൻ ദർശനം നടത്തുന്നതെന്നും തൈക്കാട്ടപ്പന്റെ എല്ലാ അനുഗ്രഹാശിസുകൾക്കും താൻ കൃതജ്ഞാബദ്ധനാണെന്നും നമ്പി നാരായണൻ പറഞ്ഞു. ബി.ജെ.പി. എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് സി.ജെ. രാജഗോപാൽ , ദേവസ്വം സെക്രട്ടറി ടി. വിനയകുമാർ, ട്രഷറർ കെ.എൻ. രമേഷ് കുമാർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്
Read more at: https://www.mathrubhumi.com/ernakulam/news/kochi-nambi-narayanan-visits-vennala-thaikkat-mahedeva-temple-1.3167909
സംഗതി ഉമ്മൻചാണ്ടിയും കൂട്ടരും കൂടി കൊലക്ക് കൊടുത്തതാണെങ്കിലും,ഒരു ശാസ്ത്രജ്ഞൻ എന്ന നിലക്ക് ഒരു ബഹുമാനം ഉണ്ടായിരുന്നു. ഇക്കണ്ട കാലമായിട്ടും,തന്റെ ശാസ്ത്ര ജീവിതവും വ്യക്തി നേട്ടങ്ങളും എല്ലാം ഇല്ലാതായിട്ടും ദൈവത്തിനു നന്ദി പറയാൻ വന്നിരിക്കുകയാണ് ഈ 'ഫിസിസിസ്റ്റ്' ഏമാൻ. എന്ത് ചെയ്യാനാണ്. പ്രായമായില്ലേ. ഇനിയിപ്പോ പ്രത്യേകിച്ച് തലക്ക് വെളിവ് വെക്കണമെന്നൊക്കെ നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റൂ. സഹതാപം മാത്രം.
പറ്റുവാണെങ്കിൽ ,ഉമ്മൻ ചാണ്ടി സഹായിച്ചു ഇസ്‌റോയിലെ റോക്കറ്റ് വിടും മുമ്പ് തേങ്ങയുടക്കുന്നവരെയും,കണിയാനെ വിളിച്ചു സമയം നോക്കിക്കുന്നവരെയും കൂടി വല്ല കേസിലും പെടുത്തി ഒന്നു അകത്താക്കാമോ?
ഒരു ജനതയെ മൊത്തം പറ്റിച്ചു,നശിപ്പിച്ചു ദുരന്തത്തിലേക്ക് തള്ളിവിടുന്നതിലും ഭേദം ഒരാളെ മാത്രം തള്ളിവിടുന്നതല്ലേ.
Post a Comment