ദിയ 
പിക്കാസോയും മൈക്കലാഞ്ചലോയും രവിവര്മയും ആവാൻ മോഹിച്ചു,ചെറുപ്പത്തിൽ വീടിന്റെ ചുവരുകളിൽ കരിക്കട്ടകൊണ്ടു തന്റെ കലാസൃഷ്ടികൾ കോറിയിട്ടതിനു ,അച്ഛനെ ചൂരൽ പേനകൊണ്ട് ചോരയിൽ പച്ചകുത്തപെട്ട ഒരു എളിയ കലാകാരിയുടെ ചെറിയ ചെറിയ ജല്പനങ്ങൾ. ഹോസ്റ്റലിന്റെ റൂമുകളിൽ,അജ്ഞാതമായി കണ്ടു വരുന്ന റിബൽ ആർട്ടുകളിലൂടെ ചിത്രകലയെ തന്നെ കയ്യിലെടുത്തു അമ്മാനമാടുന്ന ഒരു 'ചെറിയ' കലാകാരിയുടെ മിനിമലിസ്റ് വരകൾ....
(ഇൻസൈറ്റിൽ , കലാസൃഷ്ടിയുടെ അടുത്ത അപരതകൾ താടിക്ക് കൈകൊടുത്തു ചികഞ്ഞുകൊണ്ടിരുക്കുന്ന കലാകാരി)

ചില കുത്തിവരകൾ താഴെക്കാണാം .....

കറുത്ത ചായങ്ങൾ കൊണ്ട് കോറിയിട്ട പ്രകൃതിയുടെ അനന്തകാല സ്മരണകൾ ഉണർത്തുന്ന ഇണക്കുരുവികൾ 


ഇടിമിന്നൽ,നീരാളി,തീക്ഷണമായ കണ്ണ്,ഐസ്ക്രീം,തലയോട്ടി,വെള്ളത്തൂള്ളി ,മാജിക് മഷ്‌റൂംസ്,ഡ്രാക്കുള പല്ലു തുടങ്ങി അനേകം ആശയങ്ങളെ കോർത്തിണക്കിയ ഒരു പോസ്റ്റ് മോഡേൺ കോൺക്രീറ്റ് മ്യൂറൽ.


ലാളിത്യത്തിന്റെയും നിസ്സംഗതയുടെയും സ്നേഹത്തിന്റെയും,സൗഹാര്ദത്തിന്റെയും,ചിരിയുടെയും,സന്തോഷത്തിന്റെയും പ്രതീകങ്ങളായ മിനിയൻസ്‌ 

Post a Comment

Previous Post Next Post