പാർട്ടിക്കകത്തെ ഒരു പ്രമുഖ നേതാവ് വലിയ ഒരു തെറ്റിനു,പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരുടെ കയ്യിൽ നിന്ന് ഒരിക്കലും വരാൻ പാടില്ലാത്ത ഒരു തെറ്റിനു,ആരോപണം വിധേയമായാൽ ചങ്കൂറ്റത്തോടെ പാർട്ടി അതന്വേഷിക്കാൻ ഉത്തരവിടുകയും, നടപടി സ്വീകരിക്കുകയും ചെയ്യാൻ മടിക്കുന്നത് എന്തുകൊണ്ടാണ്? സാധാരണക്കാരുടെ മനസ്സിൽ ഒരു മുറിവേല്പിച്ചാൽ,പിന്തുണയും ശക്തിയും കുറയുമെന്ന ഭയം കൊണ്ടാണോ?

അഥവാ ഈ പറയുന്ന നേതാവിനെല്കുന്ന തിരിച്ചടി മൂലം,കമ്മ്യൂണിസ്റ്റ് പാർട്ടി ആ പ്രദേശത്തു ശക്തി കുറയുകയാണെങ്കിൽ, ആ പ്രദേശത്തെ രണ്ടാമത്തെ രാഷ്ട്രീയകക്ഷി സ്വാഭാവികമായും ഉയരാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ,ആ രണ്ടാമത്തെ കക്ഷി ഒരു ഫാഷിസ്റ് പാർട്ടിയുടെ നേതാവാണെങ്കിൽ,ഫാഷിസ്റ് പാർട്ടിയുടെ ഉയർച്ചക്ക് കരണമാവാതിരിക്കാൻ,കമ്മ്യൂണിസ്റ്റ് പാർട്ടി,തങ്ങളുടെ സംഘടനയിലെ നേതാവ് ചെയ്ത കുറ്റം മറച്ചു വെക്കണോ,അല്ലെങ്കിൽ നിശബ്ദമായി തീർപ്പാക്കാനോ ശ്രമിക്കുമോ?

ഒരു ആശയക്കുഴപ്പമാണ്.

ആശയത്തിന്റെ കൂടെ മാത്രം സഞ്ചരിക്കുമ്പോൾ,പലപ്പോഴും മനുഷ്യ സഹജമായ കാരണങ്ങൾ മൂലം,മനുഷ്യരുടെ തെങ്ങുകൾ മൂലം,സംഘടനയുടെ നിലനില്പിനെ ചോദ്യം ചെയുന്ന അവസ്ഥ സമൂഹത്തിൽ ഉണ്ടായാൽ,അവിടെ പകരം ഉയരുന്നത് ഫാഷിസ്റ്/കാപിറ്റലിസ്റ് പോലുള്ള ജനാധിപത്യ വിരുദ്ധ ആശയങ്ങളെ പിന്തുണക്കുന്നവരാണെങ്കിൽ,അതിനെ എന്ത് വിലകൊടുത്തും ചേര്ത്ത പാട് എന്നുള്ളത് കൊണ്ട്,കമ്മ്യൂണിസ്റ്റ് സംഘടന തങ്ങളുടെ അകത്തുള്ളവർ ചെയ്ത കുറ്റങ്ങൾ പരസ്യമായി അംഗീകരിക്കാതെ,രഹസ്യമായി ഒതുക്കിത്തീർക്കുന്നത് ശെരിയാണോ??

ജനാധിപത്യപരമായി ചിന്തിച്ചാൽ അല്ല. ഒരിക്കലുമല്ല.
പക്ഷെ ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക്,ആശയത്തിന്റെ കൂടെ നിന്നതു കൊണ്ട്,സംഘടന താഴേക്ക് വീണു,സമൂഹം വേറെ വഴിയില്ലാതെ വലിയൊരു സർപ്പത്തിന്റെ വായിലേക്ക് എടുത്തു ചാടുന്നത് നോക്കിക്കാണാൻ ബുദ്ധിമുട്ടുണ്ടാകും.

എങ്ങനെയാണിതൊന്നു പരിഹരിക്കുക?

Post a Comment

Previous Post Next Post