ഇടതു സംഘടനയിലെ ഇപ്പോഴത്തെ (മുൻ കാലങ്ങളെ പറ്റി അറിവില്ല) ഒരു ട്രെൻഡ് ആണ്,സംഘടനയിലെ ചിലർ എടുക്കുന്ന തീരുമാനങ്ങളെയും അഭിപ്രായങ്ങളെയും എതിർക്കാതിരിക്കണം എന്നത്. ഇനി എതിരഭിപ്രായം ഉണ്ടെങ്കിൽ,പാർട്ടിക്കകത്തു പറയണമെന്ന് പറഞ്ഞുകൊണ്ട് മുന്നിൽ കൊണ്ട് നിർത്തും - ഉൾപാർട്ടി ജനാധിപത്യം എന്ന സാധനത്തെ. അഥവാ ആരെങ്കിലും ഈ ഉൾപാർട്ടി ജനാധിപത്യം ഒന്ന് ഉപയോഗിക്കാൻ ശ്രമിച്ചാലോ? അവർ കുലംകുത്തികളായി ചിത്രീകരിക്കപ്പെടുന്നതാണ്.

ഒരു ചോദ്യമേ എനിക്കുള്ളൂ. കമ്മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകൻ അല്ലാത്ത , അനുഭാവി/ ഇടതു സഹയാത്രികൻ/സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ/ജനാധിപത്യവാദികൾ/ തുടങ്ങിയ ഇടതു ചായ്‌വുള്ള എല്ലാവരും വിശ്വസം അർപ്പിക്കുന്ന,പിന്തുണ നൽകുന്ന സംഘടനയെന്ന നിലക്ക്,കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ അതിന്റെ പ്രവർത്തനരീതിയെയോ ചോദ്യം ചെയ്യാനും,അഭിപ്രായങ്ങൾ നൽകാനും,വിമർശിക്കാനും ഒക്കെ എന്താണ് വഴി? സ്ഥിരം കമ്മിറ്റികളിൽ സജീവസാന്നിധ്യമാവാനൊന്നും എല്ലാ ഇടതു ചിന്താഗതിക്കാർക്കും കഴിയില്ലെന്ന വാസ്തവം മനസിലാക്കി കൊണ്ട് തന്നെ,കേവലം ചുരുക്കംപ്രവർത്തകരുടെ പ്രവർത്തിയെ ചോദ്യം ചെയ്യരുതെന്നു,അഥവാ ചോദ്യം ചെയ്യണമെങ്കിൽ പാർട്ടി ഓഫീസിൽ ചർച്ച ഉണ്ടാക്കിയിട്ട് വേണോ വിമർശനങ്ങൾ ഒന്ന് പറയാൻ എന്നുമാണോ,ഈ ഉൾപാർട്ടി ജനാധിപത്യം കൊണ്ട് ഉദ്ദേശിക്കുന്നത്???

http://isj.org.uk/on-party-democracy/
https://www.marxists.org/history/etol/writers/molyneux/1978/party/ch01.htm

Post a Comment

Previous Post Next Post