വിശാലരായ സ്വാർത്ഥ മലയാളികളായിരിക്കും ഒരുപക്ഷെ ഏറ്റവുമധികം ഇടതു ചിന്താഗതി നെഞ്ചിലേറ്റിയിട്ടുള്ളത്. അത് കൊണ്ട് തന്നെ നിസ്സംശയം പറയാം,അവരായിരിക്കും മുതലാളിത്തത്തിന്റെ ആദ്യ ഇരകൾ. കാരണം മറ്റൊന്നുമല്ല. നമ്മൾ തലയിലാക്കി വിവർത്തനം ചെയ്യേണ്ടതിനെ,ലാളിക്കുന്നത് നെഞ്ചിലേറ്റിയാണ്.
എന്തും എവിടെയും വെറുതെ കിട്ടുമെന്ന് പറഞ്ഞാൽ ഓടിക്കിതച്ചു വരുന്നവരാണ് നമ്മുടെ നാട്ടുകാർ. ദാരിദ്ര്യം കൊണ്ടായിരിക്കാം. പക്ഷെ അതാത് കാലത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടിയല്ല പലതും എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. സുഖത്തിന്റെ പരമോന്നതി തേടിപ്പോകുന്ന ആർക്കായാലും,അത് ചുരുങ്ങിയ വ്യവസ്ഥകളിലൂടെ ലഭിക്കണമെന്നത് ഇഷ്ട്ടപെടുന്ന ഒരു വസ്തുത തന്നെയാണെങ്കിലും,ആ ചുരുങ്ങിയ വ്യവസ്ഥകൾ കൂടെ കൊണ്ടുവരുന്ന വിപത്തുകളെ പറ്റി പലപ്പോഴും നമ്മൾ ശ്രദ്ധാലുക്കളാകാറില്ല.
ആരോ പറഞ്ഞ ഒരു പ്രവാചകമാണ്. "ഒരുവർ നിങ്ങൾക്ക് എന്തെങ്കിലും വില്കുകയാണെങ്കിൽ; അവർ പണം വാങ്ങിയാൽ,നിങ്ങളുടെ മൂല്യത്തിൽ നിന്ന് കുറച്ചു എടുത്തു എന്നും,വെറുതെ നൽകുകയാണെങ്കിൽ,നിങ്ങളെ തന്നെ അവർ വിലക്ക് വാങ്ങിയെന്നും"
ചാണക്യ തന്ത്രമായി കണക്കാക്കേണ്ട ഒന്നാണ്,സൗജന്യം എന്ന തലകെട്ടോടു കൂടി വരുന്ന ഏതൊരു കച്ചവട ഉത്പന്നത്തെയും. പലതിനെയും ഒരു ആവശ്യവസ്തുവിൽ നിന്ന് കുത്തകയാക്കുന്നതിൽ നമുക്ക് വലിയ പങ്കുണ്ട്.
നീലം എന്ന്,ഇന്നാരും പറയാറില്ല. ഉജാല എന്നെ പറയാറുള്ളൂ. സ്റ്റെബിലൈസേർ എന്ന് ആരും പറയാറില്ല,വി ഗാഡ് എന്നാണ് പറയുന്നത്. അങ്ങനെ ഒരുപാട് ഒരുപാടുണ്ട്. ഉദാഹരണങ്ങൾ. പലതും നമ്മളെ അധികം ഉപദ്രവിക്കാറില്ല. ബുള്ളറ്റിനെ ആരും ബൈക്ക് എന്ന് പറഞ്ഞില്ലെങ്കിലും നമുക്ക് ദ്രോഹം ഉണ്ടാകുന്നില്ല. ജീപ്പിനെ ജീപ്പ് എന്ന് പറഞ്ഞാലും,അംബാസഡറിനെ അംബാസഡർ എന്ന് പറഞ്ഞാലും. എല്ലാ വിധ ഉപഭോകൃത വസ്തുക്കളിലും ഇതുണ്ട്.
നമ്മളെ ഒന്നാകെ വിഴുങ്ങാൻ ശേഷിയുള്ള മറ്റൊരു ഭീമനാണ്,ഇന്ന് അംബാനി എന്ന ചാണക്യ കുതന്ത്രശാലി നടത്തി വരുന്ന ജിയോ സർവിസുകൾ.
വന്ന ആറുമാസം ഫ്രീഇന്റെര്നെറ് തന്നപ്പോഴേക്കും നമ്മളെല്ലാം അതിലേക്ക് ചാടി. എത്ര ടെലികോം കമ്പനികൾ പൂട്ടി? എത്രയെണ്ണം നഷ്ടത്തിലാണ്?
ഫോൺ സേവനങ്ങളിൽ നിർത്തിയോ? ഇല്ല. സിമ്മിന് പിറകെ മോഡങ്ങൾ ഇറങ്ങി,പോർട്ടബിൾ മോഡം വന്നു , ഇപ്പോൾ സ്മാർട് അല്ലാത്ത ഫോണുകളും വന്നു.
ഇതിന്റെയെല്ലാം ഇടയിൽ, പാട്ടുകളുടെ കുത്തക ഏജന്റ് ആയി മാറിക്കൊണ്ടിരിക്കുന്നു. ആധാർ വച്ച് നമ്മുടെ വിവരങ്ങളെലാം ശേഖരിച്ചു. പാട്ടുകൾക്ക് പുറമെ,ഇപ്പോൾനമ്മുടെ ബാങ്ക് വിവരങ്ങൾ,നമ്മളെന്ത് വാങ്ങുന്നു,എന്ത് തിരയുന്നു, എത്ര ബാധ്യതകൾ ഉണ്ട്,എത്ര ശേഷിയുണ്ട്....തുടങ്ങി എല്ലാമെല്ലാം അവർക്കറിയാം.
ഇന്റർനെറ്റ് സേവനം,കേബിൾ ടിവി സേവനം,ബാങ്കിങ്,ഓൺലൈൻ ഇടപാടുകൾ,വ്യക്‌തിപരമായ വിവരങ്ങൾ,അംഗംങ്ങനെ എല്ലാം അവരുടെ പക്കലെത്തിക്കൊണ്ടിരിക്കുന്നു. നമ്മളിതൊന്നും അറിയുന്നില്ല. താത്കാലിക സുഖങ്ങൾക്കും സൗകര്യങ്ങൾക്കും നമ്മൾ നമ്മളെ തന്നെ വച്ചാണ് ചൂതുകളിക്കുന്നത്.
ഒരു ഘട്ടം വന്നാൽ,എല്ലാ മേഖലയിലും ഇവർക്ക് മൊണോപൊളി ലഭിക്കും. അന്നേരം ഇവരെ സർക്കാരുകൾക്ക് പോലും നിയന്ത്രിക്കാനാവില്ല. ബലം പ്രയോഗിക്കണോ കൂട്ടായ സമരം നടത്തിയാലോ, അതിനെയെല്ലാം തോൽപിക്കും വിധം നിയമകുതന്ത്രങ്ങൾ ഇവർ നേരത്തെ തന്നെ ഒരുക്കിവച്ചിരിക്കും.സാധാരണ പൗരന് ലഭിക്കേണ്ട സൗകര്യങ്ങളുടെ മറവിൽ,ഇവർ നീതിക് വേണ്ടി പോരാടും. അത് ജയിക്കുമെന്ന് തന്നെ തീർച്ചപ്പെടുത്താം.
ഇതിലും ഭയാനകമാണ്,ഒരു സർക്കാർ തന്നെ ഇവരുടെ കൂടെ കൂടി നാട് നിയന്ത്രിക്കാൻ നോക്കിയാൽ. അവർക്ക് വേണ്ട ശക്തിയും,കമ്പനികൾക്ക് വേണ്ട ലാബണേറ്റവും കൊയ്തെടുക്കും. എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യും. നിയമം കാറ്റിൽ പരത്തും. ഇനി ജുഡീഷ്യറി എതിർക്കാൻ വന്നാലോ,ഇവർ നിയമനിര്വഹണം വരെ നടത്തിക്കളയും. ചിലപ്പോൾ ഭരണഘടനാ തന്നെ മാറ്റിയെഴുതിയെന്നും വരും.
ഇതെല്ലാം കേവലം ആവലാതി കൊള്ളുന്ന ഒരു സ്വപ്നസഞ്ചാരിയുടെ കഥയല്ല,നമ്മളറിയാതെ തന്നെ നമ്മളെ കഥാപാത്രങ്ങളാക്കി ഉണ്ടാക്കികൊണ്ടിരിക്കുന്ന ഒരു തിരക്കഥ മുൻകൂട്ടി കാണുന്നത് കൊണ്ടുള്ള വേവലാതിയാണ്.
إرسال تعليق