അങ്ങനെ ഹൗസ് എം ഡി യിലെ 177 എപ്പിസോഡുകളും കണ്ടു തീർന്നു. കഴിഞ്ഞ ഒരു മാസമായി ഹൗസിന്റെ ലോകത്തായിരുന്നു. എട്ട് സീസണുകൾ. വളരെയധികം ഇഷ്ട്ടപെട്ട ഒരു മെഡിക്കൽ എന്റർടെയ്‌നിങ് ടിവി സീരീസ്. മലയാളത്തിൽ,കേരളത്തിൽ ഇത് പോലെ എന്റർടൈനിംഗ് ആയ ഒരു ടിവി സീരീസ് ഒക്കെ എന്നുണ്ടവനാണോ എന്തോ...
മെഡിസിന് പഠിക്കുന്ന കസിന്റെ വാക്കുകളാണ് എനിക്ക് ആലോചിക്കുന്തോറും ചിരി വരുന്നത്. ആ സിരീസ് മൊത്തം വേസ്റ്റ് ആണ്. ഒരു രോഗിയെ,ചികിത്സക്ക് സമ്മതിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ". സത്യമായിരിക്കണം. എന്തായാലും, ശാസ്ത്രത്തെ മുന്നിൽ നിറുത്തിയാവണം എല്ലാം എന്ന് ഈ സീരീസ് മുന്നോട്ട് വെക്കുന്നുണ്ട്. അത് വലിയൊരു കാര്യം തന്നെയാണ്.
എന്നെ ഏറ്റവും ആകർഷിച്ചത്, ഹോംസിനെ പോലെയുള്ള ഹൗസും,വാട്സണെ പോലെയുള്ള വിൽസണും, ഹൗസിന്റെ വീടിന്റെ അഡ്രസ്സ് 221ബി ആണെന്നും ഉള്ളതാണ്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും വിദഗ്ധമായ ആ സമ്മാനം വളരെയധികം ഇഷ്ട്ടപെട്ടു. കൂട്ടത്തിൽ,സീരിസിന്റെ തീം മ്യൂസിക് എടുത്ത് പറയേണ്ടത് തന്നെയാണ്.
തീമിന്റെ ഫുൾ വേർഷൻ താഴെ ഇടുന്നുണ്ട്.
ഇനിയും ഈ സീരീസ് കണ്ടിട്ടില്ലാത്തവർ,കാണാൻ വൈകിയതിൽ ദുഖിക്കും എന്ന മുന്നറിയിപ്പോട് കൂടി,ഞാൻ അടുത്ത സീരീസിലേക്ക് കടക്കട്ടെ.
ദി മെന്റലിസ്റ്!

إرسال تعليق