ഏറ്റവും ആദ്യമുള്ള ഓർമയിൽ,എന്റെ കൂടെ നാലഞ്ചു പേരുണ്ട്. അതിലൊരാൾ ഒരു ചെറിയ കുഞ്ഞാണ്. കൈകുഞ്ഞ്‌. എന്തോ വലിയ അപകടം വരാൻ പോവുകയാണ്. എല്ലാവര്ക്കും അറിയാം. ചുറ്റുമെല്ലാം,ആൾകാർ പരിഭ്രാന്തരായി ഓടുകയാണ്. സ്വയ രക്ഷക്ക്. എല്ലാവരും ഒഎസ് ദിശയിലേക്കാണ് ഓടാനും രക്ഷപ്പെടാനും നോക്കുന്നത്. എന്തുകൊണ്ടോ എന്റെ മനസ്സ് അതിന്റെ വിപരീത ദിശയിലേക്കായിരുന്നു.

ഈ കുഞ്ഞിന്റെ 'അമ്മ മറുവശത്താണെന്നോ,അതോ ഈ കുഞ്ഞിനെ അവിടെ എത്തിക്കണമെന്നോ ഉള്ള ഒരു കാര്യമാണ് മനസ്സിലുണ്ടായിരുന്നതെന്നു തോന്നുന്നു. കൂടെയുള്ളവരുമായി ഞാൻ ആ ദിശയിലേക്ക് ഓടുകയാണിപ്പോ. വഴിയിൽ ഒരുപാട് ആളുകൾ. എല്ലാവരും പാന്റ്സും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. പിന്നെ കാണുന്നത് പോകുന്ന വഴികളിലൊക്കെ ആളുകൾ തിങ്ങി നിൽക്കുന്നതാണ്. കുറെ ഇരുമ്പിന്റെ പാലങ്ങൾ ഇടക്കിടക്ക്. വണ്ടികളില്ല. എങ്ങും വണ്ടികളില്ല. ആളുകളെല്ലാം സ്വന്തം കാലിലാണ്. പിന്നെയാണ്,ചുറ്റും നോക്കിയപ്പോൾ,വണ്ടികളെ തന്നെ കാണാനേ ഇല്ലെന്നു മനസ്സിലായത്. അന്നേരം അതൊരു പ്രശ്നമായി തോന്നിയില്ല. പക്ഷെ ഇപ്പോളിത് എഴുതുമ്പോൾ,തോന്നുണൂ ,കാലഘട്ടം ഒരു നാല്പതുകളോ മറ്റോ ആയിരിക്കണമെന്ന്. എല്ലാവരും പ്റസും ഷർട്ടും ധരിച്ചിരുന്നതിനാൽ,കൂടെ പലര്ര്കും തൊപ്പികളും ഉണ്ട്. ചിലർക്ക് കൊമ്പൻ മീശയും ഉണ്ട്. പഴയ ബ്രിട്ടൻ ആണ് ഇപ്പോഴെന്റെ മനസ്സിലേക്ക് കയറി വരുന്നത്. ഞാൻ ബ്രിട്ടനിൽ ഇത് വരെ പോയിട്ട് പോലുമില്ല. ചിലപ്പോൾ എവിടുന്നെങ്കിലും കണ്ട കാഴ്ചയോ,കേട്ട കാര്യങ്ങളോ വച്ചാവാം എനിക്കിങ്ങനെ തോന്നിയത്.

ഞാൻ വീണ്ടും അവരെ തള്ളി മാറ്റി മാറ്റി, വിപരീത ദിശയിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. അവസാനത്തെ പാലം കടക്കുമ്പോൾ,തിരക്ക് വല്ലാതെ കൂടി ഞാൻ കുടുങ്ങി പോയി. എന്റെ കൂടെ ഓടുന്നവരെയും,കുഞ്ഞിനേയും പിന്നിൽ കാണാതെയായി. അവർ ഒറ്റപെട്ടു പോയെന്നാണ്‌ കരുതുന്നത്.

ഇതിനിടക്ക് ഞാനെന്തോ ഒന്ന് കൂടി ചെയ്യാൻ ശ്രമിച്ചിരുന്നു. ഞാനവരെ പറ്റി ചിന്തിക്കുന്നതിനിടക്ക്,വേറെന്തോ ഒന്നുകൂടി ചെയ്യാൻ പോയി. അതെ, എന്റെ കൂടെ വേറെ മൂന്നു പേരുണ്ടായിരുന്നു. അവശനായ,ബോധമില്ലാതെ പരിക്ക് പറ്റി കിടക്കുന്ന,സുപ്രധാനപെട്ട ആരോ ആണെന്ന് മാത്രമറിയാം. എന്റെ കുടുംബത്തിലെ ആരുമല്ല,കൂട്ടുകാരുമല്ല. പക്ഷെ ഞാനും മറ്റുള്ളവരും വലിയ മനുഷ്യനായി കാണുന്ന ഒരാൾ. അയാൾക്ക് കുറച്ച ചൈനീസ് മുഖഛായ ഉണ്ട്. ഇത് ആലോചിച്ചപ്പോൾ,എന്റെ മനസ്സിലേക്ക് പെട്ടെന്ന് കയറി വന്നത്, യുദ്ധത്തിൽ അവശനായി കിടക്കുന്ന ഏതോ പഴയ ചൈനീസ് പടനേതാവിനെയാണ്.

ചുറ്റും വെള്ളപൊക്കം വൺ പോകുകയാണ്. വെള്ളപൊക്കം സ്ഥിരം വരുന്നതോ,അതോ സ്ത്രീത്വം വെള്ളം കാരണം പ്രശ്നമുണ്ടാവാറുള്ളതോ ആയ സ്ഥലമാണ്. കടപ്പുറം അല്ല. കാടല്ല. മലയുടെ ചുവടുമാണ്. പക്ഷെ ഒരു താരമാണ്. നിറയെ പാറക്കൂട്ടങ്ങൾ ഉള്ള ഒരു തീരം. ആ തീരത്തു,ഞാൻ സ്ഥിരം ഇരിക്കുന്ന ഒരു സ്ഥലമുണ്ട്. അവിടം എന്തുവന്നാലും വെള്ളം കയറാറില്ലെന്നു എനിക്കറിയാം. ഇയാളെ അങ്ങോട്ട് ചെന്നാക്കണം എന്നാണ് തോന്നിയത്. ഞാൻ കൂടെയുള്ളവരോട് പറഞ്ഞു. ഞങ്ങളെല്ലാവരും കൂടി അങ്ങൊട് പോകാനൊരുങ്ങി. കാല്നടയായിട്ടാണ് യാത്ര. ഞങ്ങൾ ഓടുകയാണെന്നു തോന്നുന്നത്.

പെട്ടെന്ന് പഴയ കുഞ്ഞിനെ ഓര്മ വന്നു. ഞാൻ ചുറ്റും നോക്കി. ഇല്ല ആരുമില്ല. എല്ലാവരും മറുദിശയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. അവിടമെല്ലാം ഒഴിഞ്ഞു കിടക്കുന്നു. ആരുമില്ല. ഞാൻ മാത്രം ഒറ്റക്ക്. അതാ അങ്ങകലെ വെള്ളം എന്റെ ഇരുവശങ്ങളിലും വരുന്നു. ആകെമൊത്തം വെള്ളപൊക്കം. ഞാൻ നിൽക്കുന്നിടവും മറ്റും മുങ്ങുമെന്ന ഒരു ബോധം എനിക്കപ്പോഴാണ് ഉണ്ടായത്. മറ്റുള്ളവർ പോയ ആ ദിശ മാത്രമേ ഇപ്പൊ കാണാനുള്ളൂ. അതുവഴി,അവരോടൊപ്പം എത്താൻ ഞാൻ കഴിവതും വേഗത്തിൽ ഓടി.

പെട്ടെന്ന് എന്റെ കൂടെ ആരോ ഓടുന്നത് എന്റെ ശ്രദ്ധയിൽ പെട്ട്. അല്ല ഓടുകയല്ല. അയാൾ ഒരു ബൈക്കിലോ സൈക്കിളിലോ ആണ്. പക്ഷെ അയാൾ വികലാംഗൻ ആണെന്ന് എനിക്ക് മനസ്സിലായി. വികലാംഗൻ എങ്ങനെ ബൈക്കോ സൈക്കിളോ ഓടിച്ചു എന്ന് എനിക്ക് അറിയില്ല,പക്ഷെ അത് കാരണമാവണം ഞാൻ അയാളെ പിന്തള്ളി ഒരുപാട് മുന്നിലായി. ഇപ്പോഴും ഞാൻ നിൽകുന്നിടം മുങ്ങിയിട്ടില്ല,പക്ഷെ എല്ലായിടവും വെള്ളം വിഴുങ്ങി തുടങ്ങി.


ഞാൻ ഓടിയോടി,അയാളോടൊപ്പം മത്സരിച്ചു. പക്ഷെ എന്തോ,ഞാൻ മറിക്കാൻ പോകുകയെന്നോ എന്ന സംശയം പെട്ടെന്നെന്റെ ഉള്ളിൽ വന്നു. ഞാൻ ഓടിന്ന വഴിക്ക് ഒരു കുതിരയെ കണ്ടു. കറുത്ത കുതിര. അതിന്റെ പുറത്തു ബ്രൗൺ നിറത്തിൽ കയറി ഇരിക്കാനും മറ്റുമുള്ള ചട്ടയൊക്കെ ഘടിപ്പിച്ചിട്ടുണ്ട്. ആരോ ഉപേക്ഷിച്ചു പോയതാണ്. അതിനെ രക്ഷിക്കണം എന്നൊന്നും എനിക്ക് തോന്നിയില്ല. പകരം,അതിന്റെ മേലെ കയറി,പെട്ടെന്ന് ഓടിച്ചു പോയാലോ എന്നാണ് ആലോചിച്ചത്. പക്ഷെ ഇന്നേ വരെ കുതിരയുടെ മേലെ കയറിയിട്ടില്ലാത്ത ഞാൻ ആദ്യമായി പരീക്ഷിക്കാവുന്ന നേരമില്ല എന്ന ബോധ്യം ഉണ്ടായതു കൊണ്ട്, വീണ്ടും ഓടുന്നത് തുടർന്ന്.

ഇപ്പോൾ ഞാൻ എവിടെ നിന്നാണെന്നു അറിയില്ല. വളത്തിട്ടു തിരിഞ്ഞു. ഇപ്പൊ ഒരു വലിയ കനാൽ കാണാം. കനാലിന്റെ അരികിൽ,ആരോ തുണി അളക്കാൻ ഇട്ടിരിക്കുന്നു. അതിനു താഴെ ഒരു നോട്ട് ബുക്ക് തുറന്നു വഴിട്ടുണ്ട്. മുമ്പിൽ ഒരു സയന്റിഫിക് കാല്കുലേറ്ററും. സയന്റിഫിക് കാൽക്കുലേറ്റർ വച്ചൊക്കെ ആരാ എന്താ ചെയ്യുന്നതെന്ന് ഒന്ന് നോക്കിയാക്കാമെന്നു കരുതി,ഓട്ടത്തിനിടയിൽ ഒന്ന് കണ്ണ് പായിച്ചു, ഏതോ ചെറിയ കുട്ടിയാണ്. ഫ്രേക്ഷൻസ് ചെയ്തു പഠിക്കുകയാണ്. നോട്ടെല്ലാം അങ്ങനെ തുറന്നിട്ട പോയിരിക്കുന്നു. ഇത്രയും നേരം ഉണ്ടായിരുന്നില്ല,പക്ഷെ ഇപ്പോൾ ഞാൻ ഓടുന്നതിന്റെ പിറകു വശത്തു നിന്ന് നല്ല സൂര്യപ്രകാശം അടിക്കുന്നുണ്ട്. കാരണം,അലക്കി,ഉണങ്ങാനിട്ട തുണികൾ നന്നായി കാറ്റിൽ ആടുകയും,വെട്ടി തിളങ്ങുകയും ചെയ്യുന്നുണ്ട്.

പെട്ടെന്നാണ് ഞാൻ ആലോചിച്ചത്,ഞാൻ ഓടിക്കൊണ്ടിരിക്കുകയാണ്,പക്ഷെ ഇപ്പോൾ ചുറ്റും വെള്ളമൊന്നും കാണാനില്ല. എന്നാലും ഞാൻ ഓട്ടം നിർത്തിയില്ല. പെട്ടെന്ന് ഞാനേതോ അപകടം ആയവരെ താമസിപ്പിച്ച കാംപിലെത്തി എന്ന് എന്റെ മനസ്സ് പറയുന്നു. പക്ഷെ ആരെയും കാണുന്നില്ല. മുന്നിൽ ഒരു വലിയ വീടുണ്ട്. സൈഡിലൊക്കെ ചെറിയ ചെറിയ കുറെ വീടുകളും. എവിടെയൊക്കെയോ ആരൊക്കെയോ അകത്തേക്ക് കയറി വാതിലടച്ചു പൂട്ടുന്നത് എനിക്ക് കാണാനുണ്ട്. ഞാൻ മുന്നിൽ കണ്ട ആ വലയ വീട്ടിൽ കയറി. അവിടെ രണ്ട സ്ത്രീകൾ ഉണ്ട്. രണ്ട പേരും സാരിയിലാണ്. ഖാദിയുടെ നിറമുള്ള സാരി. പ്രായം ചെന്നവരാണ്, ഒരു അമ്പതു കഴിഞ്ഞു കാണും. ഞാൻ അവരെ വിളിച്ചത് ഓർക്കുന്നു. അവർ വരനൊന്നു മടിച്ചു. ഞാൻ വീണ്ടും വീണ്ടും വിളിച്ചു. അവരെ കണ്ടിട്ട് മലയാളികൾ ആണെന്ന് തോന്നിയില്ല. ഈ വീട്,രക്ഷക്കായി സർക്കാർ ഉണ്ടാക്കിയ ക്യാമ്പിന്റെ ഭാഗമാണോ എന്ന് ഞാൻ ഇംഗ്ലീഷിൽ ചോദിച്ചു. എനിക്കെന്തോ വാക്കുകളൊക്കെ തേടിപ്പോകുന്ന പോലെ,പതിയ എന്റെ ശബ്ദവും മനസിലാകാത്ത പോലെ. അവർക്കെന്താണ് ഞാൻ പറയുന്നതെന്ന് മനസ്സിലാവുന്നില്ല.

പെട്ടെന്ന്,അതിലെ ഒരു സ്ത്രീ എന്നോട് മലയാളത്തിൽ ചോദിച്ചു. എന്താ എന്ന്. ഈ വീട് സർക്കാരിന്റെ രക്ഷ ക്യാമ്പുകളിൽ പെട്ടതാണോ എന്ന് ഞാൻ ചോദിച്ചു. എനിക്ക് വാക്കുകൾ പറയാൻ കിട്ടുന്നില്ല.
എന്റെ പ്രശ്നം എന്താണെന്ന് മനസ്സിലായ പോലെ, അവരൊരു ചിത്രം എനിക്ക് തന്നു. മൂന്നുപേരുടെ ഒരു സാധാ ചിത്രം. ഫാമിലി ഫോട്ടോ പോലെ. പക്ഷെ അവരതു തല കീഴായിട്ടാണ് തന്നത്. അവർക്കിനി കാഴ്ചക്ക് പ്രശ്നമുണ്ടായിരിക്കാം എന്ന് കരുതി ഞാൻ,അത് നേരെ പിടിച്ചിട്ട അവരുടെ കയ്യിലേക്ക് കൊടുത്തു. അവർ വീണ്ടും അതെന്റെ കയ്യിലേക്ക് തന്നിട്ട്,നേരെ നോക്കാൻ പറഞ്ഞു. ഫോട്ടോയിലോന്നും ഇല്ല. പെട്ടെന്നാണ് ഫോട്ടോ വച്ച് ആ വശത്തേക്ക് ചൂണ്ടികാണിച്ചതാണെന്നു മനസ്സിലായത്.

അങ്ങോട്ട് നോക്കിയപ്പോൾ,ചുവരിൽ ഷോകേസ്. അതിനകത്തു സൂക്ഷിച്ചു നോക്കിയപ്പോൾ,കുറച്ച കുപ്പികൾ ഇരിക്കുന്നു. പത്തു സെന്റിമീറ്റർ വലിപ്പമുണ്ടാവുന്ന,വെള്ള പ്ലാസ്റ്റിക്ക് ഗുളിക കുപ്പികളാണ്. ചുവപ്പും നീലയും മഞ്ഞയും ലേബലുകൾ ഒട്ടിച്ചിട്ടുണ്ട്. ഇപ്പൊ എനിക്ക് സംസാരിക്കാൻ പറ്റുന്നില്ല. ഞാനാകെ പേടിച്ചു. എനിക്കത് വേണ്ട,രക്ഷപെടുത്തൂ എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അതിനു പോലും സംസാരിക്കാന് പറ്റാതെ അത് ഞാൻ മനസ്സിൽ മാത്രം പറഞ്ഞു. പെട്ടെന്ന് എനിക്ക് ചുണ്ടെല്ലാം അനക്കാൻ അപറ്റാതെയായി. ആകെ ഹൃദയമിടിപ്പ് കൂടി.

ഞാൻ ഉണർന്നു.

Post a Comment

أحدث أقدم