പണ്ടുണ്ടായിരുന്ന ഒരു ആഗ്രഹമായിരുന്നു ബ്ലോഗിലൊക്കെ എഴുതി,എഴുത്തുകാരെ പോലെ ആവണമെന്നത്. ചെറിയ വായിൽ വലിയ വാക്കുകൾ പറയാൻ എന്നും,എല്ലാവര്ക്കും ഇഷ്ട്ടമാണല്ലോ. എന്നാൽ,സാഹചര്യങ്ങൾ പലപ്പോഴും അതിനു നിന്ന് തന്നിട്ടില്ല.
എന്നാൽ,ഇപ്പോൾ പലപ്പോഴായി ഇതിലെഴുതാൻ തോന്നാറുണ്ട്. കാരണം മറ്റൊന്നുമല്ല, എനിക്ക് എന്നോട് തന്നെ സംസാരിക്കാൻ കഴിയുന്ന ഒരു വേദിയാണിത്. ഞാൻ ചിന്തിക്കുന്നത് സംസാരിക്കുന്ന ഒരേ ഒരു വേദി. മറ്റിടങ്ങളിലെല്ലാം ചിന്തിക്കാനുള്ള സ്‌പേസ് കുറവാണു. സഹിഷ്ണുതയോടെ എന്നെ കേൾക്കാനുള്ളവരുടെ എണ്ണവും കുറവാണു. എന്ത് ചെയ്യാം. എന്റെ ഭാഗ്യം.
ഫേസ്ബുക്കിലും,വാട്സാപ്പ് ഗ്രൂപ്പുകളിലും,ചർച്ചക്കിറുന്ന സമയങ്ങളിൽ,ചർച്ച ചെയ്ത കാര്യങ്ങൾ ചേർത്ത് വച്ചാൽ രണ്ടു പുസ്തകം എഴുതാമായിരുന്നു എന്ന് തോന്നുന്നുണ്ട്. വേറൊന്നും കൊണ്ടല്ല, ആശയ വിനിമയം കൊണ്ട് പലരെയും മനസിലാക്കാനും,പലർക്കും പല ആശയസഹായങ്ങളും ചെയ്തിട്ടുണ്ടെങ്കിലും,എനിക്കെന്നും പറയാനായി ഒന്നും തന്നെ അവശേഷിക്കുന്നില്ല. എനിക്ക്,എന്റേതെന്നു പറയാനായി,ഞാൻ ചിലവഴിച്ച സമയത്തെ പറ്റി,നൊസ്റാൾജിയക്ക് അയവിറക്കാനായി ഒന്നും തന്നെ കരുതി വച്ചിട്ടില്ല.
എന്ത് തന്നെ ആണെങ്കിലും, കഴിവതും സോഷ്യൽ മീഡിയകൾ,വിവരശേഖരണാർത്ഥവും,പലരുടെയും അവിചാരികമായുള്ള ആശയവിനിമയത്തിനും വേണ്ടി മാത്രമായി ഒതുക്കാൻ തോന്നുന്നുണ്ട്.
വായിക്കാനാളില്ലാത്ത സ്ഥലത്തു,കുറിപ്പുകൾ ഇട്ടു പോകുന്നത്,കയറാനാളില്ലാത്ത സ്ഥലത്തു പോയി ഓട്ടോറിക്ഷ വാങ്ങുന്നത് പോലെയാണെങ്കിലും, ആ ഓട്ടോയിലെ എന്റെ യാത്ര വളരെ രസകരമാണെന്നു എനിക്ക് മാത്രമേ അറിയൂ.

Post a Comment