നിങ്ങൾക്ക് ഡാർക്‌വെബ് ഇൽ ഒന്ന് കയറിനോക്കണോ ??

ഒരു സൂത്രപ്പണി പറഞ്ഞു തരാം.

ആദ്യം പോയി ടോർ ബ്രൌസർ ഡൌൺലോഡ് ചെയ്യുക.
ഡൌൺലോഡ് ലിങ്ക് ഇവിടെ : https://www.torproject.org/download/download.html.en

എന്നിട്ട് ഡാർക്‌വെബിലെ അഡ്രസ്സുകൾ തപ്പുക.
അതിത്തിരി ശ്രമകരമാണ്. കാരണം,എന്തിനെ പറ്റിയാണ് തിരയേണ്ടതെന്ന ബോധ്യം നമുക്കുണ്ടാവണം.
വിക്കിപീഡിയയുടെ ഡാർക്‌വെബ് വേർഷൻ ആയ ഹിഡ്ഡൻവിക്കി യിൽ കയറുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരാം.

ഡൌൺലോഡ് ചെയ്ത ടോർ ബ്രൌസർ,ഇൻസ്റ്റാൾ ചെയ്യുക. ഓപ്പൺ ചെയ്യുക.
ഹിഡ്ഡൻ വിക്കിയുടെ ഒണിയൻ ലിങ്കായ ഇത് http://zqktlwi4fecvo6ri.onion/wiki/index.php/Main_Page

അഡ്രസ്സ് ബാറിൽ കോപ്പി പേസ്റ്റ് ചെയ്യുക.
വോയ്‌ലാ!!!!

നിങ്ങൾ ഡാർക്ക് വെബ്ബിൽ കയറിക്കഴിഞ്ഞു.

ഇതുപോലെ, ഡാർക്‌വെബിലെ ഓരോ അഡ്രസ്സിനും, .onion എന്ന URL ആയിരിക്കും.

അകത്തേക്ക് എത്ര തൊലിച്ചു പോയാലും,വീണ്ടുംവീണ്ടും അറകൾ കാണുകയല്ലാതെ,അകത്തൊന്നും കിട്ടില്ല എന്ന ഉള്ളി-സവാള യുടെ രീതിയാണ് ടോർ ഉപയോഗിക്കുന്നത്. നിങ്ങളുടെ ഒരു ഇന്റർനെറ്റ് സെർച്ച്,ഒരുപാട് ലേയറുകളിലൂടെ ആണ് ഡെസ്റ്റിനേഷനിൽ എത്തുന്നത്,അതുകൊണ്ടു തന്നെ അവർക്കത് എവിടെ നിന്ന് വന്നെന്നും,വന്ന വഴി തിരിച്ചു പോവാനും കഴിയില്ല. നിങ്ങൾ സേഫ്.

Post a Comment

Previous Post Next Post