ജനലിനരികിലൂടെ നടന്നപ്പോൾ ആ കാറ്റ് എന്നെ മാടി വിളിച്ചു. ഒരു നിമിഷം എന്റെ വേഗത അങ്ങ് കുറച്ച് ഞാനൊന്ന് തിരിഞ്ഞു നോക്കി. തിങ്ങി നിറഞ്ഞ വാഴയിലകള്ക്ക് ഇടയിലൂടെയാണ് അവൻ എന്നെ വിളിച്ചത്. നോക്കിയപ്പോൾ ദൂരെ നിൽക്കുന്ന അവളെ കാണിച്ച് തരാനാണ്.

ഇടയ്ക്കിടയ്ക്ക് അവൻ നിശബ്ദനാവും. അവന്റെ ഈണത്തിനായി ഞാന് ഓരോ നിമിഷവും വാഴകള്ക്ക് ഇടയിലൂടെ നോക്കും. പക്ഷേ അവളെയായിരിക്കും കാണുക. അവളുടെ വശ്യതയിൽ അവൻ വീണതിൽ ഞാൻ അത്ഭുതപ്പെടുന്നില്ല. പക്ഷേ ഞാൻ അവരുടെ രണ്ടു പേരുടെയും ചുംബനത്താൽ ഉറങ്ങിപോയിരുന്നു.

ഞാന് ഞെട്ടി എഴുന്നേറ്റു.
നല്ല സ്വപ്നം കണ്ട് ഞെട്ടുന്ന ഒരേയൊരു വ്യക്തി ഞാനായിരിക്കണം. വീണ്ടും തിരഞ്ഞപ്പോള് സിഗരറ്റ് ഇല്ല.
By: via Nihal

Post a Comment

أحدث أقدم