കൊല്ലങ്ങൾ പലത് കഴിഞ്ഞെങ്കിലും , ആദ്യമായി ഒരു ഒത്തുകൂടലിന് അവന് വന്നത് ഒരാളെ കാണാനായിരുന്നു. അവന്റെ പഴയ കാമുകിയെ.
മനസ്സോടെ അല്ലെങ്കിലും പഴയ കാര്യങ്ങളുടെ അടിസ്ഥാനത്തില് അവനെ ഒഴിവാക്കാന് അവൾ നിർബന്ധിതയാവുകയായിരുന്നു എന്ന് പലർക്കും അറിയാമെങ്കിലും , "അവനെ പോലെ ഒരുത്തന്റെ കൂടെ നീ ജീവിക്കുന്നത് എന്തിനാ?" എന്ന ചോദ്യം ഭയന്നാണ് അവളവനെ ഉപേക്ഷിച്ചത്. ആ ചോദ്യത്തിന് ഒരുത്തരം നല്കാനും അവന് കഴിഞ്ഞിരുന്നില്ല. അതിനുള്ള ഉത്തരം നൽകാനായിരുന്നു അവന്റെ വരവിന്റെ ഉദ്ദേശം.
By: via Nihal
Post a Comment