അവരെല്ലാം കൂടി അന്ന് ഒരുമിച്ച് കൂടിയപ്പോൾ,പതിവില്ലാതെ വന്ന പഴയ കുപ്രസിദ്ധ വില്ലനെ പറ്റിയായിരുന്നു ആകെ സംസാരം.
"അവനിപ്പോള് മുഴുക്കുടിയനായി എന്നാ കേട്ടത്" അശരീരികള് ഉഷ്ണതയെ തോല്പിച്ച് അന്തരീക്ഷത്തില് ചിതറിയോടി.
അവനാ മൂലയ്ക്ക് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഒഴിഞ്ഞു മാറി ചുരുണ്ടു കൂടി മൂലയില് അഭയം പ്രാപിച്ച ഒരു ഭീരുവാണെന്ന് കണ്ടാല് തോന്നും; പക്ഷേ വരുന്ന എല്ലാവരെയും കഴുത്ത് തിരിക്കാതെ തന്നെ കാണാന് വേണ്ടി ആണെന്നത് വേറെ ആർക്ക് അറിയാം?
By: via Nihal
إرسال تعليق