കയ്യിലുണ്ടായിരുന്ന സിഗരറ്റ് കുറ്റി താഴെയിട്ട് അവൻ എഴുന്നേറ്റു.
"സമയമായില്ല ഉസ്മാൻ"
എന്ത് ചെയ്യണമെന്ന് അറിയാതെ ഉസ്മാൻ തിരിഞ്ഞു നടന്നു.
അവളിനിയും എത്തിയിട്ടില്ല. അവൻ പാതി തുറന്ന ഗെയ്റ്റ്ലേക്ക് നോക്കി നടന്നു.
വേദിയിലെ നാടകം അതി ഗംഭീരമായി തന്നെ അരങ്ങേറുന്നുണ്ട്. ഓരോരുത്തരെയായി വിളിച്ച് വേഷം നല്കാന് പണ്ടത്തെത്തിലും ഉഷാറോഡ് കൂടി മായ മുമ്പിലുണ്ട്.
security എവിടെ നിന്നോ ഓടി വരുന്നുണ്ട്. ആരോ കാറില് വന്നിട്ടുണ്ട്. ഗെയ്റ്റ് തുറക്കാനാണ്. കേറി വന്ന വഴിയില് തന്നെ park ചെയ്ത് അതില് നിന്നും രണ്ട് പേരിറങ്ങി. അവളായിരുന്നു ഒരാള്. കൂടെയുള്ളത് ആരായാലും അതീ സമയത്ത് പ്രസക്തമല്ല. അക്ഷമനായി നിന്നിരുന്ന അവൻ വളരെ പതുക്കെ അവളുടെ അടുത്തേക്ക് നടന്ന് നീങ്ങി. ഉടുത്ത സാരീ അവസാന വട്ടം ശേരിയാക്കി അവൾ കോളേജ് നു അകത്തേക്ക് കയറി. അവളുടെ അടുത്തേക്ക് അവനും.
By: via Nihal
Post a Comment