എന്തെല്ലാമോ കരുതിയുറപ്പിച്ച മട്ടിൽ അവൻ നിശ്ചയദാർഡ്യത്തോടെ നടന്നു. അവളുടെ നേർക്ക്.
ചുറ്റുമുള്ളത് ശ്രദ്ധിക്കാതെ കൂടെയുള്ള വ്യക്തിയുടെ കൂടെ എന്തോ പറഞ്ഞ് ചിരിച്ചാണ് അവൾ വരുന്നത്.
അവരിപ്പോ കേവലം മീറ്ററുകള് അകലെ മാത്രം.
പെട്ടെന്ന് മായയുടെ announcement. "പതിവില്ലാതെ വന്ന നമ്മുടെ പ്രിയപ്പെട്ട റോഷൻ ഉടന് തന്നെ സ്റ്റേജ്ലേക്ക് വരേണ്ടതാണ്. അതികം വൈകിയാൽ കോഴിമുട്ട കൊണ്ടുള്ള ഏറ് കിട്ടുന്നതായിരിക്കും " ഒരുപാട് കൂട്ട ചിരികൾ സ്പീക്കർലൂടെ കേൾക്കാം. ഇത് കേട്ട് വന്ന അവൾ പൊടുന്നനെ തന്റെ നേർക്ക് വരുന്ന ആളെ ശ്രദ്ധിച്ചു. അവനടുത്ത്എത്തിയപ്പോഴേക്കും അവളുടെ മുഖം വിളറിയ പോലെ ആയി. കൂടെയുള്ള അയാളുടെ കൈ കൂടുതൽ മുറുക്കി പിടിച്ചു.
"സുഖ്മല്ലേ കാർത്തികാ?"
അവനെ കണ്ട നടുക്കത്തിൽ അവളുടെ ശബ്ദം ഇടറി പോയിരുന്നു. "അതേ റോഷൻ "അടഞ്ഞ ശബ്ദത്തില് അവൾ മറുപടി പറഞ്ഞു.
"നിനക്ക് സൂഘമാണോ റോഷൻ ?". സ്വബോധം വീണ്ടെടുത്ത കാർത്തിക വിളറിയ ഭാവത്തിൽ ആരാഞ്ഞു. മുഖമുയർത്തി ഒരു പുഞ്ചിരി നല്കി , കയ്യിലുണ്ടായിരുന്ന തൊപ്പിയെടുത്ത് തലയിൽ വച്ച് അവൻ അവളെ കടന്നു നടന്നു.
By: via Nihal
إرسال تعليق