വളരെ അധികം ആകാംഷ നിറഞ്ഞ,അതോടൊപ്പം പെടിപെടുത്തുകയും ചെയ്യുന്ന ഒരു ഘട്ടമാണ് നാട് കടന്ന് പോകുന്നത്. പ്രളയം വന്നപ്പോൾ പോലും ഇല്ലാത്ത എത്ര വലിയ പേടിസ്വപ്നം ആണ് ഇന്ന് ഇലക്ഷൻ വരുമ്പോൾ ഉണ്ടാവുന്നത്.

വർഗീയത മറയാക്കി മോഡി സവർണതയും ദേശീയതയും പ്രചരിപ്പിച്ചു ഹിറ്റ്ലറെ തോൽപ്പിക്കാനുള്ള പുറപ്പാടിലാണ്. Superiority നിലനിർത്തി തങ്ങളാണ് മുകളിലെന്ന് സവർണരുടെ ഒഫീഷ്യൽ വക്താക്കളായ ആർഎസ്എസ് ഉം.

ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും പോലുള്ള മരത്തലയൻമാർ ആണ് കേരളത്തിലെ കോൺഗ്രസ്സ് നേ നയിക്കുന്നത് എന്ന് ഓർക്കുമ്പോഴാണ് ഒരു സങ്കടം. മിത വർഗീയതയും ലഘു വർഗീയതയും കൊണ്ട് അധികാരം കയ്യാളിയ പഴയ കോൺഗ്രസ്സ് ചരിത്രം മാറാൻ രാഹുൽ ഗാന്ധി വഴി നല്ല മുന്നേറ്റം ഉണ്ടാവും എന്നാണ് പ്രതീക്ഷ.

ഇടത് ഐക്യം,ബഹുജൻ ഐക്യം,ദ്രാവിഡ ഐക്യം എന്നിവയാണ് ഞാൻ നോക്കി കാണുന്ന സജ്ജരായ പോർ മുന്നണികൾ.

എന്റെ മണ്ഡലത്തിൽ, ഇത്തവണയും എം.ബി.രാജേഷ് തന്നെയാണ്.  മൂന്നാം തവണയാണ്. ഇത്തവണ ഞാനെന്റെ രണ്ടാമത്തെ പാർലമെന്റ് വോട്ടും വ്യക്തിക്ക് തന്നെ കുത്തും.

Post a Comment

أحدث أقدم