വഴി
----
"Pachai yooniyaindha ver padaigal vandha podhilum, Achamillai, achamillai, acham enbadhu illaye,
~ഭാരതിയാർ
**********************************
"ഇരുട്ടിലാണെന്റെ വഴി..ഞാൻ യാത്ര തുടരുകയാണ്..വേണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ..ഇല്ല...വീട്ടിൽ വഴക്കിട്ടും പരിഭവിച്ചും ഇറങ്ങിപോയതാണ് കൂട്ടുകാർക്കൊപ്പം ഒരു ദൂരയാത്ര..മണ്ണും ചവിട്ടി പാദം നനഞ്ഞ്, വെള്ളാരം കല്ലുകളെ മീനുകളെപോലെ ചുംബിച്ച്, മഴയും വെയിലുമേറ്റ്,പൊടികൾ പാറി fair cream തേക്കാതെ തുടരുന്ന യാത്ര..എന്നാലും മനസ്സെത്രേ അഴിച്ചവിട്ടാലും അതു കെട്ടിപിണയുന്ന ഒരു സമയമുണ്ട്..എന്നെ മുറുക്കിക്കൊല്ലുന്ന നിമിഷം..ഭയം അത് കയറ് പോലെ ചുറ്റിവരിയുന്നുണ്ട്..തിരിച്ചു ട്രിച്ചിയിലേക്കു വരികയാണ്..പോണ്ടിച്ചേരി മനസുനിറഞ്ഞു കണ്ടു മുടിയിഴയിൽ കാറ്റിനെയും കാതുകളിൽ തിരകളെയും പാദങ്ങളിൽ മണൽതരികളെയും പേറി വരുകയാണ്..പലരും പറഞ്ഞതാണ് ഈ രാത്രിയാത്ര വേണ്ടെന്ന്..വിലക്കുകളും കല്പനകളും കേട്ട് അതെല്ലാം വലിച്ചെറിഞ്ഞായിരുന്നു ഈ യാത്ര തിരഞ്ഞെടുത്തത്..എന്തിനാണ് ഞാൻ ഭയക്കുന്നത്..?ഇരുട്ടിനെയല്ല,ഒറ്റയായത് കൊണ്ടാണോ അതുമല്ല,ഞാൻ ഭയക്കുന്നത് ശബ്ദങ്ങളെയും അക്ഷരങ്ങളെയുമാണ്..എന്റെ കാതുകളിൽ വാർത്താബുള്ളെറ്റിനുകൾ മറിയുകയാണ്.. കണ്ണിൽ തലക്കെട്ടുകളും..കയറുന്നതിനു മുൻപുവരെ അഴിച്ചിട്ട മുടിയായിരുന്നു.. വീട്ടിലേക്കല്ലേ എന്നുകരുതി മുടികെട്ടി.. സ്വന്തം വീടല്ല.. ബന്ധുക്കാരുടെ വീടാണ്..പിണച്ചു കെട്ടി കയറിയപ്പോഴാണ് ശ്രദ്ധിച്ചത് ബസിൽ ഞാനടക്കം 3പേർ മാത്രമാണ് സ്ത്രീകൾ..
മുഴുയാത്രികയുമല്ല..മറ്റുള്ളവരെല്ലാം പുരുഷന്മാരും..മനുഷ്യരാണ് എന്നു പറഞ്ഞു മനസ്സിനെ പറഞ്ഞു തിരുത്തി പഠിപ്പിച്ചപ്പോഴും മനസ്സു തന്നെ അവമായ്ചുകളഞ്ഞു..
നിന്റെ ചുറ്റുമുള്ളവരാണ് നിന്നെ ഭയപ്പെടുത്തുന്നത്.. നീ ഭയപ്പെടണ്ട.. ധൈര്യമുള്ളവൾ, തന്ടെടി..ഫെമിനിച്ചി എന്നിവയൊക്കെ കോളേജിൽ തന്നെ വിളിപ്പേരാണ്..ഏറ്റവുമടുത്ത ഒരു കൂട്ടുകാരനൊപ്പം ഒരു കവിത എഴുതിയപ്പോൾ ചുറ്റുമുള്ളവർ സമ്മാനിച്ച പേര്..ഞാൻ സ്വയം പുച്ഛിച്ചു..ലോകം അത്ര ക്രൂരമല്ല..കണ്ണു തുറന്നുനോക്ക്.. വെളിച്ചം കാണുന്നില്ലേ..ഇരുട്ടു മാത്രമാണോ..അല്ല..വെളിച്ചം ദൂരത്തുണ്ട്..നീ ഇനിയും ഒട്ടേറെ പാത പോകാനുണ്ട്.. എത്രെ വസന്തങ്ങൾ വേനലുകൾ മഴകൾ നീ കാണാനുണ്ട്,കൊള്ളാനുണ്ട്,അറിയാനുണ്ട്..എന്നാലും ഞാൻ ഭയന്നു..ഇടയ്ക്കിടെ യാത്രയിൽ ഞാൻ എത്തിനോക്കി ഞാൻ ഒറ്റയ്ക്കല്ല എന്നു ഉറപ്പുവരുത്തി..
പാട്ടുകൾ കേൾക്കാൻ ശ്രമിച്ചു..മൂളാനും.. തോറ്റിരിക്കുന്നു.. ഇടയ്ക്കു ഒരു കൂട്ടുകാരൻ വിളിച്ചതായിരുന്നു..ആ സംഭാഷണം നീളണം എന്നായിരുന്നു ആഗ്രഹം..ഒറ്റയ്ക്കല്ല എന്നു തോന്നാൻ..റേഞ്ച് കാരണം അതും പോയി..യാത്ര നീണ്ടുകൊണ്ടേയിരുന്നു..അസാധാരണമായി ദൂരവും..ഒരു സ്റ്റോപ്പിൽ വെച്ചു സ്ത്രീകളുടെ എണ്ണം രണ്ടായി..വിയർപ്പ് ഒഴുകുന്നുണ്ടായിരുന്നു..വിളിക്കാനോ കരയാനോ ആരുമില്ല..എന്തായാലും ഒറ്റയ്ക്ക് നേരിടാം..ഇഷ്ടപെട്ട കവിതകൾ മനസ്സിൽ ഉരുവിട്ടു..
വരികൾ ഏറ്റു ചൊല്ലി..കണ്ണുകൾ അടയുമായിരുന്നില്ല..കണ്ണുതുറന്നുതന്നെ ഞാനിരുന്നു..നീ ഈ യാത്ര പൂർത്തിയാക്കണം എന്നാരോ ഉള്ളിൽ ധ്വനികൾ ഉയർത്തുന്നുണ്ടായിരുന്നു..നീ അറിയണം..അനുഭവിക്കണം..മണിക്കൂറുകൾ കടന്ന് ഇരുട്ടിനെ മുറിച്ചു വെളിച്ചം കടന്നുവന്നത്..ഇരുട്ടിനെ ഒരിക്കലും വെറുത്തിരുന്നില്ല.. ഇഷ്ടപെട്ടിട്ടെ ഉള്ളു.. ബസ്സ്റ്റാൻഡ് എത്തി..പരിചിതമായ വഴികൾ വെളിച്ചമേകി..എന്റെ ചുറ്റുമുള്ള ലോകമാണ് ഭയന്നത്..ഞാനല്ല..ബസ് സ്റ്റാൻഡ് ഇറങ്ങിയതും അങ്കിളിന്റെ കോൾ വന്നു..
"ഞാൻ വരണോ ജെസ്സി..?"
ഞാനലോയിച്ചു..
"വേണ്ട അങ്കിൾ.. ഞാൻ വന്നോളാം.."
ഞാനെന്റെ കെട്ടിവെച്ച മുടികളെ അഴിച്ചിട്ടു..എവിടെ നിന്നോ ഒരു കാറ്റടിച്ചു..മുടിയിഴകൾ കാറ്റിനെ മുത്തമിട്ടു..ഞാൻ നടന്നു..ചീറിപ്പായുന്ന നഗരത്തിനുനടുവിൽ ഞാൻ ആ രാത്രിയെ പറ്റി ചിന്തിച്ചു..ഇനിയും യാത്രകൾ ചെയ്യണമെന്ന് ആഗ്രഹിച്ചു..അല്ല ചെയ്യും..വഴികൾ നീണ്ടുപോവുകയാണ്..ലോകം ഉരുണ്ടിട്ടുമാണ്..രാത്രി ഭയപ്പെടാനുള്ളതല്ല..നടന്നു നക്ഷത്രങ്ങളെ എണ്ണിയെടുക്കാൻ ഉള്ളതാണ്..നടന്നു വീട്ടിലെത്തിയപ്പോൾ വാതിൽക്കൽ അങ്കിൾ നിൽപ്പുന്നുണ്ടായിരുന്നു..
"ഈ രാത്രി പേടിച്ചോ?"
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു
"ഇല്ല..ഈ രാത്രി ഒരിക്കലും മറക്കില്ല..അത്രയ്ക്കും ഇഷ്ടപ്പെട്ടു.. അങ്കിൾ.."
ഉള്ളിൽ കടന്നു മുഖം കഴുകുമ്പോൾ ആന്റി ചോദിച്ചു
"മുടിയൊക്കെ എന്താ അഴിച്ചിട്ടിരിക്കുന്നെ?"
ഞാൻ തോർത്തു വാങ്ങി തുടച്ചുകൊണ്ടു പറഞ്ഞു
"അഴിച്ചിടാൻ തോന്നി..അപ്പൊ അഴിച്ചിട്ടു.."
~ആഷി
Creative contribution:അഷിത (അഷി)

إرسال تعليق