മതാന്ധത നിറഞ്ഞ ഒരു ജനാധിപത്യ വിരുദ്ധ സംഘം ഇന്ത്യയിലെ ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിൽ അതിക്രമിച്ചു കടന്നു ഒരു വിദ്യാർത്ഥിയെ കൊലപ്പെടുത്തിയതിൽ എന്ത് ന്യായമാണ് ഇരിക്കുന്നത്?
ജനാധിപത്യ സമൂഹത്തിന്റെ ചെറു രൂപമാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം.
മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കത്തക്ക രീതിയിൽ പ്രവർത്തനം നടത്തുന്ന ഏതു സംഘത്തെയും നിരോധനം കൊണ്ട് സമൂഹം ഇല്ലായ്മ ചെയ്യണം.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പണ്ട് മാർക്സ് പറഞ്ഞത് വീണ്ടും എടുത്തു പറയേണ്ടിയിരിക്കുന്നു.
ജനാധിപത്യത്തെ കാത്തുസൂക്ഷിക്കാൻ പുറപ്പെട്ട ഒരു ചെറുപ്പക്കാരനാണ് കൊല്ലപ്പെട്ടത്.
ഇവിടെ ഉയരേണ്ടത് മതങ്ങൾക്കോ മറ്റു സംഘങ്ങളെക്കതിരെയുള്ള അവസരവാദ പ്രതികരണമോ അക്രമമോ അനാർക്കിയോ അല്ല. മറിച്ചു ജനാധിപത്യത്തിന്റെ ശക്തിയാണ്. ജനാധിപത്യത്തിന്റെ ശബ്ദമാണ്.
Post a Comment