ഇക്കൊല്ലത്തെ ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ക്ഷേത്രത്തിന്റെ പൂരത്തിലെ കാളവേലക്ക് എടുത്ത ചിത്രങ്ങളാണ്. 
ഫെബ്രുവരി 12 ,2018 
ഇടാനിത്തിരി ലേറ്റ് ആയി.

പാലക്കാടും,തൃശ്ശൂരും,മലപ്പുറവും കൂടി ചേർന്ന പ്രദേശങ്ങളിലെ ഈ കൊയ്ത്തുത്സവമാണ് പൂരം.
ചെർപ്പുളശ്ശേരി വള്ളുവനാടൻ എന്ന് പേരുള്ള പ്രദേശങ്ങളിലെ ഒരു ഗ്രാമവുമാണ്. ഇന്നിപ്പൊപഞ്ചായത്തു മാറി മുനിസിപ്പാലിറ്റി ഒക്കെ ആയിട്ട് തണ്ടു വര്ഷമാവുന്നു. 

ഇത്തവണ വെടിക്കെട്ടൊന്നും ഉണ്ടായിരുന്നില്ല. അപകടവും ആനകളുടെ സ്ഥിതി വഷളാവുമെന്നും കരുതി നിരോധനത്തിലാണ്.

എന്തായാലും  രാജഭരണകാലത്തെ രീതിയായ രാജാക്കന്മാർക്കുള്ള  ആന പൂരവും ,അടിയാളന്മാർക്കുള്ള കാളവേലയും ഇന്നും അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ട്.




Post a Comment

Previous Post Next Post