നോസ്ട്രഡാമസ് ന്റെ പ്രവചനങ്ങളെ പറ്റി കേൾക്കാത്തവർ ഉണ്ടാകില്ലലോ.
https://en.wikipedia.org/wiki/Nostradamus നോക്കിയാൽ കുറെയൊക്കെ കിട്ടും.
ഇതെല്ലം ജ്യോതിശാസ്ത്രം വച്ചല്ല , ജ്യോതിഷം വച്ചാണ്. നമ്മുടെ നാട്ടിലെ ജ്യോതിഷം തന്നെയാണോ നോസ്ട്രഡാമസിന്റെ നാട്ടിലും,കാലത്തും ഉണ്ടായിരുന്നത് എന്ന് ചോദിച്ചാൽ ഉത്തരം തരാൻ ബുദ്ധിമുട്ടാണ്. കാരണം,നമ്മുടെ നാട്ടിലെ ജ്യോതിഷം എന്താണ് എങ്ങനെയാണ് എന്ന് ഇതുവരെ കൃത്യമായി ആർക്കുമറിയില്ല.
അറിയുന്ന ആൾക്കാരായ കാണിപ്പയൂരിന്റെ ഉഷ്ണം ഒക്കെ എല്ലാവരും കണ്ടുകാണുമല്ലോ.
----------
നോസ്ട്രഡാമസിന്റെ കാര്യത്തിലേക്ക് വരാം.
താഴെ ഞാൻ ചിലതു പ്രവചിക്കുകയാണ്.
1. 2050 ഇൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഒരു ചെറു രാജ്യത്തിൽ ഒരു പ്രത്യേക ഉപകരണം കൊണ്ട് വലിയ മാറ്റം വരും.
2. 2100 ഇൽ അമേരിക്കയിൽ ഒരു കലാപം പൊട്ടിപുറപ്പെടും.
3. 2150 ഇൽ ഇന്ത്യയിൽ രൂക്ഷമായ കാലാവസ്ഥ മാറ്റം അനുഭവപ്പെടും.
4. 2177 ഇൽ ഭൂമിക്ക് പുറത്തു നിന്നൊരു സംഭവം വീക്ഷിക്കും.
5. 2199 ന്റെ അവസാനത്തിൽ,അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുതിയൊരു ആയുധത്തിന്റെ പിറവി ലോകം കാണും.
6. 2250 ഇൽ ലാറ്റിനമേരിക്കയിൽ ഒരു പ്രകൃതി ദുരന്തം ഉണ്ടാവും.
7. 2501 ഇൽ ഇതുവരെ കാണാത്ത ഒരു ലോകനേതാവ് ഉയർത്തപ്പെടും. അതൊരു സ്ത്രീയായിരിക്കും.
8. 2777 ഇൽ ലോകത്തു രാജ്യങ്ങൾ തമ്മിൽ ഒരു ലോകാവസാന രൂപത്തിൽ അക്രമം പൊട്ടിപുറപ്പെടും.
ചിന്തിക്കുന്നവന് ദ്രിഷ്ട്ടാന്തമുണ്ട്. :D
എടുത്തു വച്ചോ.
:P
Post a Comment