എന്താണ് വിദ്യാഭ്യാസത്തിന്റെ നിലവാരം?
അത് അളക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

ഒരു സമൂഹം,ഒരു പ്രശനത്തെയോ അവസരത്തെയോ എങ്ങനെനോക്കി കാണുന്നു എന്നതനുസരിച്ചല്ലേ,ആ സമൂഹത്തിന്റെ നിലവാരം മനസിലാവുന്നത്. അളക്കാനുള്ള ശ്രമം വെറും താരതമ്യമേ നടക്കുകയുള്ളൂ എന്നതറിയാമെങ്കിലും,അടിസ്ഥാന നിലവാരം എന്നത് ഒരു അത്യന്താപേക്ഷികമായ ഘടമാണെന്നു തോന്നിപോകുന്നു.

ഒരു സമൂഹം നിലവാരമുള്ളതാവുന്നതു അതിലെ വ്യക്തികൾ എത്രത്തോളം അവരുടെ വിദ്യ അഭ്യസിച്ചത് പ്രവർത്തികമാക്കുന്നു എന്നും,അഭ്യസിച്ചത് ഏതു മാർഗം സ്വീകരിച്ചുകൊണ്ടാണെന്നും ആലോചിക്കേണ്ടതുണ്ടല്ലോ. അങ്ങനെയെങ്കിൽ,എന്താണ് ഏറ്റവും മികച്ച മാർഗം?

ഞാന്മനസിലാക്കിയിടത്തോളം,ശാസ്ത്രീയമായിസംസാരിക്കാനും ചിന്തിക്കാനും കഴിയുന്ന ഒരു സമൂഹം ആകണമെന്നതാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. ശാസ്ത്രീയമായി എന്തിനെയുംഅവലോകനം ചെയ്യുന്ന ഒരു തലമുറ. ജനാധിപത്യം അതിന്റെ ഏറ്റവും മികച്ച രീതിക്ക് നിൽക്കുന്നതും അതില്നിന്നു തന്നെയാണ് നിലവിലെ ചിന്താഗതികൾ അടിസ്ഥാനമായി എനിക്ക് തോന്നുന്നത്.

ഇനി ശാസ്ത്രീയമായ ചിന്ത കൈവരിക്കൽ ആണ്,ശെരിയായ വിദ്യാഭ്യാസത്തിന്റെ മാർഗമെങ്കിൽ,അതിനെതിരെ നില്ക്കുന്നത് എന്തൊക്കെയാണ്?
അന്ധവിസ്വാസം? മതവിശ്വസം? അഭിപ്രായവ്യത്യാസമില്ലായ്മ? ജാതി ലിംഗ വംശീയ വിവേചനങ്ങൾ? 
അടുത്ത ചോദ്യം,ഇതൊന്നും അല്ലാതെ വേറെന്തൊക്കെയുണ്ട് എന്നതാണ്. അവ എങ്ങനെയാണു സ്വതന്ത്ര ആശയങ്ങളെ ഇല്ലായ്മ ചെയ്യുന്നത്?

ഒരു ശരിയായ മാർഗവും,രീതിയും ലഭിച്ചാൽ,അതിനു തടസവും വരുന്ന ഘടകങ്ങളെ മാറ്റുവാൻ കഴിഞ്ഞാൽ ഇനി അതെങ്ങനെ പ്രവർത്തികമാക്കണം എന്നതാണ് അടുത്ത കാര്യം. അതിനു ആരൊക്കെ ശ്രമിക്കണം എന്താണ് അതിന്റെ ഉത്തരവാദിത്യമായി തോന്നുന്നത്. ഞാൻ കണ്ടിടത്തോളം മാതാപിതാക്കൾ,കുടുംബക്കാർ,അധ്യാപകർ,നാട്ടുകാർ,കൂട്ടുകാർ,പിന്നെ നമ്മളെ യാതൊരു വിധതിൽ നേരിട്ട് ഇൻഫ്ലുവെൻറ് ചെയ്യിക്കിലെങ്കിലും,ലോകത്തു അവശേഷിക്കുന്ന ബാക്കി മനുഷ്യരും. 
ഇനിയുള്ള ചോദ്യമാണ് ഞാനേറ്റവും പ്രാധാന്യത്തോടെ കാണുന്നത്. ഇവരിൽ ആരൊക്കെ എങ്ങനെയാണു സ്വതന്ത്ര പുരോഗമന ചിന്തകൾ ശാസ്ത്രീയമായി മുന്നേറുന്നത് തടസ്സപ്പെടുത്തുന്നത്? ഏതു തരത്തിൽ? അതിനെ എങ്ങനെ പരിഹരിക്കാം?

ഇനി തുടങ്ങിയിടത്തിലേക്ക് മടങ്ങാം.
വിദ്യാഭ്യാസം.
അതിനെ പരിപോഷിപ്പിക്കാൻ എന്തൊക്കെ ആരൊക്കെ ചെയ്യണം? അതാണല്ലോ ഇതിലേക്ക് വഴിവെക്കുന്ന ആദ്യ ചുവടുവെപ്പ്.
വിദ്യ അഭ്യസിക്കുന്നവരും,അഭ്യസിപ്പിക്കുന്നവരും എങ്ങനെയാണു വിദ്യ അഭ്യസിക്കുന്നതിൽ നിലകൊള്ളേണ്ടത്,എന്താണ് അവർ അഭ്യസിക്കേണ്ട വിദ്യ,വിദ്യയെ എങ്ങനെയാണു അവർ അഭ്യസിക്കേണ്ടത്? എന്റേതായ നിലപാടുകൾ അനുഭവക്കുറവിന്റെയും ആശയ ദാരിദ്ര്യത്തിന്റെയും പക്വതകുറവിന്റെയും സമ്മിശ്രമാണെന്നിരിക്കെ,നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.

താഴെ കമന്റ് ബോക്സ് ഉപയോഗപ്പെടുത്താം....

Post a Comment

أحدث أقدم