ഓരോ തവണ വീട്ടിലേക്ക് വരുമ്പോഴും ആശ്വാസം തെല്ലൊന്നുമല്ല. വല്ലാത്ത ഒരു ആഹ്ലാദം ആയിരിക്കും. വീട്ടിലെത്തിയാൽ ചിലപ്പോൾ ഒന്നും തന്നെ ചെയ്യില്ല. വെറുതെ ഇരിപ്പായിരിക്കും. പക്ഷെ ഓരോ നിമിഷവും വല്ലാത്ത വിലയുള്ളത് പോലെയാണ്.
പോകാനായലൊക്കെയാണ്,അവസാന ദിവസവും അതിന്റെ തലേന്ന് രാത്രിയൊന്നും ഉറക്കം വരില്ല. ഉറങ്ങിയാൽ,അത്രയും നേരം വീട്ടിലെ രാത്രിയെ അറിയാനാവില്ലലോ.

വർഷങ്ങളായി വീട്ടിൽ തന്നെ ആയിരുന്നപ്പോൾ ഇതൊന്നും തോന്നിയിരുന്നില്ല.
ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ ആരംഭിച്ച മുതലാണ്,വീടിന്റെ ഒരു സംതൃപ്തി എത്രത്തോളം നഷ്ടബോധം ഉണ്ടാക്കുന്നുണ്ട് എന്ന് മനസിലാവുന്നത്.

മറ്റന്നാൾ,ഹോസ്റ്റലിലേക് തിരിച്ചു പോകണം. വീട്ടിലിപ്പോൾ വെറുതെയിരിക്കാൻ കൂടി വല്ലാത്ത സുഖമാണ്.

Post a Comment

أحدث أقدم