വീടിന്റെ മുകളിൽ ഉണ്ടായതാണ്. നാട്ടിലൊക്കെ മൂക്കട്ടപ്പഴം എന്നറിയപ്പെടുന്ന ഒരു നാടൻ പഴം. അകം,ഓറഞ്ചിന്റെ പോലെ അല്ലികൾ ഉള്ള,പാഷൻ ഫ്രൂട്ടിന്റെ പോലെ പുളിപ്പില്ലാത്ത മധുരമുള്ള ചെറിയ കായ്കൾ.
ഞാനാദ്യമായിട്ടാണിത് കാണുന്നതും കേൾക്കുന്നതും. നല്ല രുചിയുണ്ടെന്ന് മാത്രമല്ല,നല്ല കൊതിപ്പിക്കുന്ന രുചി കൂടിയാണ്.

കിളിക്കൂട് പോലൊരു ആവരണം ഉണ്ട് ഈ പഴത്തിനു. അതിനകത്തു നിന്നെടുത്ത,പെട്ടെന്നങ് ഞ്ഞെക്കിയാൽ ഒരു വശം പൊട്ടി തുറന്നു ഇതിന്റെ അല്ലികൾ പുറത്തേക്ക് വരും.
രുചി അറിഞ്ഞാൽ ഒരു നാലഞ്ചെണ്ണം അകത്താക്കിയാലേ രുചി ഓർക്കാൻ പാകത്തിന് നാവിൽ ഉണ്ടാവു.
വള്ളികൾ പോലെ ഉണ്ടാവുന്ന ചെടിയാണ്. പ്രത്യേകിച്ച് നോക്കുകയൊന്നും വേണ്ട,കലകൾ പോലെ ഉണ്ടാവും. കണ്ടാൽ,പറിച്ചു നാട്ടോളു ,അല്ലെങ്കിൽ ഒരു പന്തലിട്ടാൽ അടിപൊളി ആയിരിക്കും.

കഴിക്കാൻ പറ്റുന്നതാണെന്നു കണ്ട കാഴ്ചക്ക് മമ്മക്ക് ഓര്മ വന്നിലായിരുന്നെങ്കിൽ ഇതിനെ പറ്റിയുള്ള ഈ അറിവ് തന്നെ നഷ്ട്ടപെട്ടു പോയേനെ.

Passiflora foetida - ഷാഷ്ട്രീയ നാമം.
സാധാരണ പേരുകൾ : wild maracuja, bush passion fruit,marya-marya, wild water lemon,stinking passionflower,love-in-a-mist or running pop ഈ പേരിലൊക്കെ ഇത് അറിയപ്പെടുന്നുണ്ട്.
അമ്മൂമ്മ പഴം,പൂട പഴം എന്നും ഇത് അറിയപെടുന്നതായി കേട്ടിട്ടുണ്ട്.











Post a Comment

Previous Post Next Post