ഓർമകളുടെ താളബോധം ഊട്ടിയുറപ്പിക്കുന്ന പല ഗാനങ്ങളും അവന്റെ ചെവിയിലൂടെ പാഞ്ഞടുത്ത് വന്നു. എല്ലാവരെയും പോലെ ഓർമകളിൽ വ്യഭിചാരിക്കാൻ അവന് താല്പര്യം ഉണ്ടായിരുന്നില്ല.
പരിസരം നോക്കാതെ അവനൊരു സിഗരറ്റ് എടുത്ത് കത്തിച്ചു. ഇന്നിലെ വൈകുന്നേരം അതിവേഗം കടന്ന് പോയെന്ന് തോന്നുന്നു. അവനിരിക്കുന്നിടം ഇപ്പോള് ഇരുട്ട് നിറഞ്ഞു. ഇരുട്ടത്തും അവനെ നിരീക്ഷിക്കുന്ന കണ്ണുകൾ വിശ്രമിച്ചിരുന്നില്ല. ഇരുട്ടായത് കൊണ്ടാവണം അവരെക്കാള് അവന് അവരെയെല്ലാം കാണാമായിരുന്നു. പുറത്ത് നിന്ന് നോക്കിയാൽ ആകെ കാണുന്നത് നീലിച്ചതും നരച്ചതും ആയ പുക മാത്രം ആയിരുന്നു.
By: via Nihal
إرسال تعليق