Ajithkumar writes...

ഇത് സുഹൃത്ത് കല്ലൂർ ബാലേട്ടൻ..

കാഴ്ചക്കും പെരുമാറ്റത്തിലും ഒരു അവധൂതൻ.

പാലക്കാട്‌ ജില്ലയിലെ കോങ്ങാടിനടുത്ത മുച്ചീരി സ്വദേശി.
വയസ്സ് എഴുപതിനോടടുത്ത്.
ഹോബി എവിടെ തരിശായി സ്ഥലമുണ്ടോ അവിടെ മരങ്ങൾ വെച്ച് പരിപാലിക്കൽ.

കഴിഞ്ഞ 20 കൊല്ലങ്ങൾക്കിടയിൽ ബാലേട്ടൻ ഈ മണ്ണിന് പുതയിട്ടത് പത്ത് ലക്ഷത്തിലേറെ മരങ്ങൾ നട്ട് അവയെ സംരക്ഷിച്ചാണ്. മുപ്പത്തഞ്ചോളം കിലോമീറ്റർ ദൈർഘ്യം വരുന്ന ഒറ്റപ്പാലം പാലക്കാട്‌ മലേഷ്യൻ ഹൈവേക്കിരുവശവും തളിർത്ത് തണലേകി നിൽക്കുന്ന മരങ്ങളെല്ലാം ബാലേട്ടന്റെ കൈൾ കൊണ്ട് കുഴിച്ച് വെച്ചവയാണ്. ഈ പ്രദേശത്തെ ഒട്ടുമിക്ക ഉൾനാടൻ റോഡുകൾക്കിരുവശവും തണൽ വീശുന്നതിന് കാരണഭൂതൻ ബാലേട്ടനാണ്. മരങ്ങൾ അറുത്ത് തരിശാക്കപ്പെട്ട മലകളും മലയടിവാരങ്ങളും കാട് വെച്ചു പിടിപ്പിക്കുന്നതിന്റെ തിരക്കിലാണ് കഴിഞ്ഞ പത്തുകൊല്ലങ്ങൾക്കിപ്പുറം. ഒടിയൻ സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായ മുച്ചീരി മലന്താഴ്വരയിൽ ബാലേട്ടൻ നട്ടുനനച്ച കാടാണ് പശ്ചാത്തലമൊരുക്കുന്നത്.

സന്നദ്ധ സംഘടനകളോ വ്യക്തികളോ നൽകുന്ന സഹായങ്ങളിൽ നിന്നാണ് ബാലേട്ടൻ ഇതിനായി ഊർജം കണ്ടെത്തുന്നത്.

കഴിഞ്ഞ തവണ കണ്ടപ്പോൾ കാട്ടിനുള്ളിൽ ഓപ്പൻ ടാങ്കുകൾ പണിത് വെള്ളം നിറച്ച് മൃഗങ്ങൾക്ക് കുടിവെള്ളം നൽകാനുള്ള ഒരു പദ്ധതിയുടെ തിരക്കിലായിരുന്നു.എല്ലാ ദിവസവും ഉച്ചക്ക് ശേഷം പാലക്കാട് വലിയങ്ങാടി കായ മാർക്കറ്റിൽ പോയി അവിടെ പൊട്ടിയതും, കേടായി വിൽക്കാൻ പറ്റാതെ മൊത്തക്കച്ചവടക്കാർ ഉപേക്ഷിക്കുന്നതുമായ കായക്കുലകളിൽ നിന്ന് നല്ലത് തിരഞ്ഞ് അടർത്തിയെടുത്ത് ചാക്കിൽ നിറച്ച് ഉൾക്കാടുകളിൽ കൊണ്ടുപോയി വിതറുന്നത് ബാലേട്ടന്റെ ദിനചര്യയുടെ ഭാഗമാണ്. ആനകൾക്ക് പുറമെ കുരങ്ങൻമാർക്കും,പന്നികൾക്കും മയിലുകൾക്കും, അണ്ണാറക്കണ്ണനും, ചെറുതരം കിളികൾക്കൊന്നും ഇപ്പോൾ ആഹാരം കാട്ടിൽ വേണ്ടപോലെ ഇല്ലാത്തതു കൊണ്ടാണ് അവക്ക് നാടിറങ്ങി വിളവ് നശിപ്പിക്കേണ്ടി വരുന്നത് എന്നാണ് ബാലേട്ടൻ നിരീക്ഷിക്കുന്നത്.

കൂടാതെ പാലക്കാട് ജില്ലയുടെ മുഖമുദ്രയായ കരിമ്പനക്കാടുകൾ ഇല്ലാതായത് ജില്ലയുടെ തന്നെ പ്രകൃതിയുടെ അന്തസ്സ് കുറക്കുന്നതോടൊപ്പം തൂക്കണാം കുരുവികളുടെ വംശനാശ ഭീഷണിക്കു പോലും കാരണമാകുന്നു എന്ന് പറയുമ്പോളാൾ ചെറുതായി ബാലേട്ടന്റെ ശബ്ദം ഇടറുന്നത് ഞാൻ വ്യക്തമായി ശ്രദ്ധിച്ചു. കുരുവികൾ കൂട് വെച്ച് പ്രജനനം നടത്തുന്നത് ഉയരമേറിയ പനകളുടെയും തെങ്ങുകളുടെയും തുഞ്ചത്ത് തൂക്കണാം കൂടുകൾ കൂട്ടിയാണ്.

ജില്ലയിലെ കനാൽ വരമ്പുകളിൽ സമഗ്രമായി കരിമ്പന നട്ടുപിടിപ്പിക്കാനുള്ള പദ്ധതിക്ക് അനുമതി കാത്തിരിക്കുകയാണ് ബാലേട്ടനിപ്പോൾ.

ഇന്ന് ലോക വനദിനം...

ഇഷ്ടം ബാലേട്ടാ ഒരു പാടിഷ്ടം...😻😻

നബി:
ചിത്രം.... ബാലേട്ടൻ നട്ടു നനച്ച് സംരക്ഷിക്കുന്ന കാടകങ്ങളിൽ ഒന്ന്.

///////////..

I remember the same person, when the college election was finished during 2014-15, the first programme conducted by union was to plant trees and other plants throughout the college with his guidance. It was NSS unit who bought the person. Thanks to both of them.
He has a green shirt a green ribbon in head and a jeep with plant lings and other tools to dig and plant.

Sure, when he die on this planet,he has left something to remember and has done something valuable on this earth.

Post a Comment

أحدث أقدم