പ്രസ്ഥാനമാണ് വലുത്. വ്യക്തികളല്ല.
ഇടതു ചിന്തകൾ ചർച്ചയാകുന്നിടത്ത് പലപ്പോഴായി കേട്ടിട്ടുള്ള ഒരു വാചകമാണിത്. പല വ്യക്തികളും സംഘടനകളുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തുമ്പോൾ,സംഘടനയുടെ പ്രവർത്തികളെ ന്യായീകരിക്കാൻ പ്രവർത്തകർ എടുത്തിടുന്ന ഒരു വാചകമാണിത്. വ്യക്തികളുടെ താല്പര്യങ്ങൾക്കനുസരിച്ചു നിന്ന് തരാമോ,മാറ്റാനോ പാർട്ടിക്ക് കഴിയില്ല എന്ന് പറഞ്ഞറിയിക്കാൻ.
എന്നാൽ എത്ര പേര് മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. വ്യക്തികൾക്ക് പ്രത്യേക സ്ഥാനം കൊടുത്തു ആദരിച്ചു,നേതാക്കളായി തീരുമാനങ്ങൾ ഏകപക്ഷീയമാകാതിരിക്കാൻ വേണ്ടി,പാർട്ടിയുടെ എല്ലാ ഭാഗത്തു നിന്നുള്ള,എല്ലാവരുടെയും അഭിപ്രായങ്ങളാണ് ഏറ്റവും പ്രാധാന്യം അർഹിക്കുന്നത്,ചില വ്യ്കതികൾ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങൾ അല്ല എന്ന് പറയാനാണ് ഈ വാചക പ്രയോഗം ഉണ്ടായത്.
ചുരുക്കി പറഞ്ഞാൽ, വ്യക്തികൾ സംഘടനാപ്രവർത്തനത്തിലെ അപാകതകൾ ചോദ്യം ചെയ്യുമ്പോളാണ്,മറിച്ച് വ്യക്തികൾ സംഘടനയുടെ പ്രവർത്തനത്തെ ഏകപക്ഷീയമായി ചൂഷണം ചെയ്യുമ്പോൾ പറയേണ്ട വാചകമാണ്.
പലരും ഇതിന്റെ കൂടെ പ്രചരിപ്പിക്കുന്ന വേറൊരു തെറ്റിദ്ധാരണ ഇങ്ങനെയാണ് : പാർട്ടിയാണ് വലുത്,ആശയമല്ല. പ്രസ്ഥാനമാണ് വലുത്,ചിലരുടെ ആശയങ്ങളല്ല. ഇതും,മേല്പറഞ്ഞ പോലെ, വ്യക്തികൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ,അവർക്കെതിരെ സംഘടന വിരുദ്ധത അടിച്ചേൽപിക്കാൻ വേണ്ടി പ്രവർത്തകരിൽ ചിലർ ഉപയോഗപ്പെടുത്തുന്നതാണ്. യാഥാർഥ്യത്തെ ഇവയും, അധികാരവും അവസരവും ചൂഷണം ചെയ്തു ഏകപക്ഷീയത നടപ്പിലാക്കുന്നവർക്കുള്ള താക്കീതാണ്.
നോട്ട് : വ്യക്തികൾ ചോദ്യം ചെയ്യുമ്പോൾ, പ്രസ്ഥാനമാണ് വലുതെന്നു ആരെങ്കിലും പറയുന്നത് കണ്ടാൽ, വ്യക്തിസ്വാതന്ത്ര്യം തടയാനല്ല പ്രസ്ഥാനത്തിന്റെ ഉപയോഗിക്കേണ്ടത്,അതിനെ അംഗീകരിച്ചു ചർച്ചാവിഷയമാക്കി വ്യക്തികൾക്ക് കൂടുതൽ പ്രാധിനിത്യം കൊടുക്കുകയാണ് വേണ്ടതെന്നു ഉപദേശിക്കണം.
വ്യക്തികളില്ലാതെ ആശയങ്ങളുണ്ടാവില്ല. ആശയങ്ങളില്ലാതെ ഒരു പ്രസ്ഥാനവും ഉണ്ടാകില്ല. പ്രസ്ഥാനങ്ങൾ നിലനിൽക്കണമെങ്കിൽ,വ്യക്തികൾ നിലനിൽക്കണം,വ്യക്തി സ്വാതന്ത്ര്യം നിലനിൽക്കണം.
https://sfi-pg-cusat.blogspot.com/2018/11/blog-post.html

Post a Comment